കക്കയം ഡാം: ഷട്ടറുകള്‍ തുറക്കുന്നു, ഒഴുക്കിവിടുന്നത് സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വെള്ളം
കോഴിക്കോട്: വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെ കക്കയം ഡാം ഷട്ടറുകള്‍ ഷട്ടറുകള്‍ വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലർത്തണം. കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകളാണ് വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കുന്നത്.
സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളമാണ് തുറന്നുവിടുന്നത്.
കക്കയം ഡാമിന്റെ പൂര്‍ണ്ണ സംഭരണ ശേഷി ജലനിരപ്പ് 758.04 മീറ്റര്‍ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റര്‍ ആണ്. ഇപ്പോള്‍ ബ്ലൂ അലേര്‍ട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയില്‍ ആഗസ്റ്റ് ഒന്‍പത് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ജലാശയത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാലാണ് വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുളളതെന്നും കളക്ടര്‍ അറിയിച്ചു.
മഴകാല മുന്നൊരുക്കങ്ങൾ നമ്മൾ കാര്യക്ഷമായി നടത്തിയിരുന്നു. മഴക്കാലത്തുണ്ടായേക്കാവുന്ന ദുരന്തങ്ങളെ നേരിടുവാൻ വേണ്ടി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴക്കാല നിർദേശങ്ങളോടൊപ്പം കോവിഡ് മുൻകരുതലുകളും നമുക്ക് കൃത്യമായി പാലിക്കാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി കണ്ട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്ന സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ്: 1077, 0495 2371002
കോഴിക്കോട് താലൂക്ക്: 0495 2220588, 2223088
വടകര താലൂക്ക്: 0496025222361
കൊയിലാണ്ടി താലൂക്ക്: 0496 2620235
അതേസമയം, ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തില്‍, ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പൊന്‍മുടി ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെ.മീ വീതം തുറന്ന് 65 ക്യുമെക്സ് ജലം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്. ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ പൊന്‍മുടി ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ വീതം ഉയർത്തി 130 ക്യുമെക്സ് വരെ ജലം ഇന്ന് വൈകിട്ട് 04:00 മണി മുതല്‍ പുറത്തുവിടുകയാണ്. ഇക്കാരണത്താൽ പന്നിയാര്‍ പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.
മലബാറിലെ രാഷ്ട്രീയ നേതാവിന്റെ സഹോദരന്റെ മരണത്തിന് പിന്നിലും സ്വര്‍ണകടത്ത് സംഘമോ?അന്വേഷണം നീളുന്നു