കോവിഡ് എല്ലാം താളം തെറ്റിച്ചു... കോഴിക്കോട്ട് പാഠപുസ്തക വിതരണം പാതിവഴിയില്‍, ഇനി ദിവസങ്ങള്‍!!
കോഴിക്കോട്: കോവിഡ് വന്നതോടെ താളം തെറ്റിയത് കോവിഡ് ജില്ലയിലെ പാഠപുസ്തക വിതരണം. പരീക്ഷണ ദിനങ്ങള്‍ പിന്നിട്ട് ഓണ്‍ലൈന്‍ അധ്യയനം യഥാര്‍ത്ഥ ക്ലാസുകളിലേക്ക് കടന്നപ്പോഴും പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. ജൂണ്‍ 31നകം വിതരണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് കേരള ബുക്ക് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കി സ്‌കൂളുകളിലേക്ക് എത്തിക്കുന്നത്.
ലോക്ഡൗണില്‍ അച്ചടി വൈകിയതോടെ 20നകം പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ രണ്ടിന് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനമൊട്ടാകെ 2.82 കോടി പുസ്തകങ്ങള്‍ വേണ്ടിടത്ത് ജൂണ്‍ ആദ്യ ആഴ്ച്ചയില്‍ പകുതി പുസ്തകങ്ങള്‍ മാത്രമാണ് തയ്യാറായത്. ജില്ലയില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളുടെ പുസ്തകള്‍ ആദ്യം എത്തിയിരുന്നു.

അതേസമയം എത്തിയ പുസ്തകങ്ങള്‍ കുടുംബശ്രീയുടെ സഹായത്തോടെ തന്നെ വേര്‍തിരിക്കല്‍ തുടങ്ങിയിരുന്നു. പക്ഷേ നിലവില്‍ വിതരണം തുടങ്ങിയ ക്ലാസുകളിലെ പല പുസ്തകങ്ങളും ഇപ്പോള്‍ ലഭ്യമല്ല. ഏഴാം ക്ലാസിലെ ഇംഗ്ലീഷും സംസ്‌കൃതവും ഒഴികെ ഒരു പുസ്തകവും വിതരണം ചെയ്തിട്ടില്ല. ആറാം ക്ലാസിലെ സയന്‍സ്, അറബിക്, മലയാളം ഫസ്റ്റ് കേരള പാഠാവലി, അഞ്ചാം ക്ലാസിലെ സയന്‍സ്, സാമൂഹിക ശാസ്ത്രം എന്നിവയും ലഭ്യമല്ല.
ഒന്ന് മുതല്‍ നാല് വരെ ക്ലാസുകലിലെ എല്ലാ പുസ്തവും വിതരണത്തിനുണ്ട്. എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഡിപ്പോ അധികൃതര്‍ സൊസൈറ്റി വഴിയാണ് പുസ്തകം എത്തിക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നേരിട്ട് വന്ന് വാങ്ങുകയുമാണ്. ഹൈസ്‌കൂള്‍ പുസ്തകങ്ങളുടെ ലോഡ് രണ്ട് ദിവസത്തിനകം എത്തുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications