കോഴിക്കോട് തോപ്പയില്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്!!
കോഴിക്കോട്: കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 67 തോപ്പയില്‍ , ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡെപ്യൂട്ടി കളക്ടര്‍ ഇ അനിത കുമാരിയെ തോപ്പയില്‍ വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡറായി നിയമിച്ചു. വാര്‍ഡ് പൂര്‍ണ്ണമായും ലോക്ക് ഡൗണിലാണ്. പോലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, കെഎസ്ഇബി, കെഡബ്ല്യുഎ, ഭക്ഷ്യവിതരണം, റവന്യൂ ട്രഷറി, എല്‍.എസ്.ജി.ഐ (മിനിമം സ്റ്റാഫുകളുള്ളവര്‍) ഒഴികെയുള്ള എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം.

മറ്റ് പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ല. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴിയുള്ള ഗതാഗതം അനുവദനീയമാണ്. മറ്റെല്ലാ റോഡുകളും അടയ്ക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണം. പുറത്തിറങ്ങാന്‍ പാടുള്ളതല്ല. പലചരക്ക് കടകളും അടിസ്ഥാന അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും തുറക്കാം.അവശ്യവസ്തുക്കള്‍ ആര്‍ആര്‍ടിയോ സന്നദ്ധപ്രവര്‍ത്തകരോ വീട്ടില്‍ എത്തിച്ച് നല്‍കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ഇത് ഉറപ്പാക്കും. വാര്‍ഡില്‍ ആളുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കുമെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്ന് പുതുതായി വന്ന 588 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15391 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 90557 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 278 പേര്‍ ഉള്‍പ്പെടെ 1874 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 232 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 4200 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 1,85,278 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,83,811 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,78,657 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1467 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.












Click it and Unblock the Notifications