കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രശാന്തിന് സംഭവിച്ചതെന്ത്: മുടികൊഴിച്ചിലിനുള്ള മരുന്ന് നല്‍കി ചതിച്ചോ? ഡോക്ടറിനും പറയാനുണ്ട്

Google Oneindia Malayalam News

കോഴിക്കോട്: യുവാവിന്റെ മരണത്തില്‍ ഡോക്ടർക്കെതിരെ ആരോപണവുമായി കുടുംബം. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശിയായ പ്രശാന്തിന്റെ മരണത്തിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയത്. പ്രശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രശാന്ത് ചികിത്സ തേടിയ ഡോക്ടറുടെ പേര് എഴുതിവെച്ച ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

മുടികൊഴിച്ചിലിന് പരിഹാരം തേടിയായിരുന്നു

മുടികൊഴിച്ചിലിന് പരിഹാരം തേടിയായിരുന്നു പ്രശാന്ത് ചികിത്സ തേടിയത്. എന്നാല്‍ മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞു പോവുകയായിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മുടി കൊഴിയുന്നതിനെ തുർന്ന് പ്രശാന്ത് വലിയ മാനസിക പ്രയാസത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനംബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനം

കോഴിക്കോട്ടെ സ്വകാര്യ ക്ലിനിക്കില്‍

2014 മുതലാണ് പ്രശാന്ത് കോഴിക്കോട്ടെ സ്വകാര്യ ക്ലിനിക്കില്‍ നിന്നും ചികിത്സ തേടുന്നത്. ഡോക്ടര്‍ മരുന്നും ഗുളികയും നല്‍കി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി. തുടക്കത്തിലെ പ്രശ്നമാണെന്നും പിന്നീട് ശരിയാവുമെന്നുമായിരുന്നു പ്രതീക്ഷ. എന്നിട്ടും ശരായവാതെ വന്നതോടെ വീണ്ടു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി.

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരുംഅനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

ഡോക്ടർ എഴുതി നല്‍കിയ മരുന്നുകളെല്ലാം

ഡോക്ടർ എഴുതി നല്‍കിയ മരുന്നുകളെല്ലാം കൃത്മായി തന്നെ പ്രശാന്ത് കഴിച്ചിരുന്നു. എന്നാല്‍ ഈ ഒക്ടോബര്‍ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നും കുറിപ്പെഴുതി പ്രശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഡോക്ടർക്കെതിരെ അത്തോളി പൊലീസില്‍

സംഭവത്തില്‍ ഡോക്ടർക്കെതിരെ അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. റഫീഖ് എന്ന ഡോക്ടറിനെതിരായിട്ടാണ് പരാത്. അതേസമയം, ഡോക്ടർ പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നുമാണ് അത്തോളി പൊലീസ് അറിയിക്കുന്നത്.

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

വട്ടത്തില്‍ മുടി പോകുന്ന രോഗം

വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണ് ഡോക്ടർ റഫീഖ് വ്യക്തമാക്കുന്നത്. കൃത്യമായ ചികിത്സയായിരുന്നു നല്‍കി വന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സൌജന്യ കൌണ്‍സിലിങ്ങിന് ബന്ധപ്പെടുക: 1056)......

Kozhikode
English summary
Kozhikode youth commits suicide due to hair loss: Doctor with explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X