KSU Strike Tomorrow: നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. മലബാറിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധം ഇന്ന് അക്രമാസക്തമായിരുന്നു. പോലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.
ഇന്ന് കളക്ടറേറ്റിലേക്കാണ് കെഎസ്യു മാര്‍ച്ച നടത്തിയത്. എന്നാല്‍ മാര്‍ച്ച് സംഘര്‍ത്തില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ നിരവധി കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു.

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക. മുടങ്ങി കിടക്കുന്ന സ്കോളര്‍ഷിപ്പുകള്‍, ഇ-ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അതേസമയം വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം കെഎസ്യു നടത്തിയ മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്യു മാര്‍ച്ചിലാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ ഇവിടെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. കണ്ണൂരില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനം തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.
പാലക്കാട് ജില്ലയില്‍ ബാരിക്കേഡിന് മുകളില്‍ കയറിയും കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്യു പ്രവര്‍ത്തര്‍ ഉപരോധിച്ചിരുന്നു.
അതേസമയം മലപ്പുറം ജില്ലയിലും വ്യാപക സംഘര്‍ഷമാണ് കെഎസ്യു മാര്‍ച്ചില്‍ ഉണ്ടായത്. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയും ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എംഎസ്എഫ് പ്രവര്‍ത്തകര്‍ ആര്‍ഡിഡി ഓഫീസ് പൂട്ടി പ്രതിഷേധിച്ചു.
പ്ലസ് വണ്‍ പ്രവേശത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്കിയ 32366 കുട്ടികള്‍ക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ത്ഥികള്‍ പണം നല്കി പഠിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കെഎസ്യു ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറിയതും ഉപരോധിച്ചതും പതിനഞ്ചോളം കെഎസ്യു പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിലുണ്ടായിരുന്നത്.
എന്നാല്‍ നൂറുകണക്കിന് പോലീസുകാര്‍ ഡിഡിഇ ഓഫീസിന് സംരക്ഷണം ഒരുക്കിയിരുന്നു. പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എല്ലാ ദിവസവും ഡിഡിഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്യു തീരുമാനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications