എല്‍ഡിഎഫ് മന്ത്രിസഭയില്‍ വയനാടിനെയും കാസര്‍ഗോഡിനെയും അവഗണിച്ചെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: വികസനകാര്യത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടതും അതീവ ശ്രദ്ധ അര്‍ഹിക്കുന്നതുമായ വയനാട്,കാസര്‍ഗോഡ് ജില്ലകളെ മന്ത്രിസഭാ രൂപീകരണത്തില്‍ അവ?ഗണിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ട് ജില്ലയ്ക്കും മന്ത്രിമാരില്ലെന്നത് ദുഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ജാതിയും മതവും ബന്ധുത്വവുമെല്ലാം മാനദണ്ഡമായപ്പോള്‍ പല ജില്ലകള്‍ക്കും മൂന്നു മന്ത്രിമാരെ വരെ ലഭിച്ചു.

വയനാട്ടിലെ പാവപ്പെട്ട ആദിവാസികള്‍ക്കും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ് ഈ സര്‍ക്കാരില്‍ അര്‍ഹതപ്പെട്ടത് കിട്ടാത്തത്. രണ്ടാം പിണറായി സര്‍ക്കാരില്‍ പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് തുടക്കത്തില്‍ കാണാനാവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ എല്‍ഡിഎഫിന്റെ മന്ത്രിമാരുടെ പട്ടിക വന്നപ്പോള്‍ മറ്റൊരു വിവാദമായ പ്രസ്താവനയും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. ആദ്യം മകള്‍ പിന്നെ പ്രധാനവകുപ്പും ലീഗിന്റെ കാര്യം കട്ടപ്പൊക... സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കര്‍ക്ക് മുന്‍ഗാമിയുടെ അതേ യോഗ്യത... ആകെ മൊത്തം സ്വജനപക്ഷപാതം... പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും. ഇങ്ങനെയായിരുന്നു സുരേന്ദ്രന്റെ രണ്ട് പ്രതികരണങ്ങള്‍.
അതേസമയം സുരേന്ദ്രന്റെ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന പദവി മറച്ചുവെച്ച്, മുഖ്യമന്ത്രിയുടെ മുസ്ലീം മരുമകന്‍ എന്ന വിശേഷണമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും റിയാസിനെതിരെ ഇത്തരം വിദ്വേഷ പ്രചാരണങ്ങളുണ്ടായിരുന്നു. പിണറായിയുടെ മരുമകന്‍ എന്ന നിലയിലാണ് പലയിടത്തും വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ സിപിഎമ്മിന്റെ യുവജന സംഘടനയിലൂടെയും സമരങ്ങളിലൂടെ പ്രശസ്തനാണ് റിയാസ്. ബേപ്പൂരില്‍നിന്ന് 28747 വോട്ടിനാണ് റിയാസ് വിജയിച്ചത്.












Click it and Unblock the Notifications