Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈഫില്‍ 2 ലക്ഷം പേര്‍ക്ക് വീട് കിട്ടി, സര്‍ക്കാര്‍ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് പീതാംബരന്‍

കോഴിക്കോട്: ഇടതുഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍. എലത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.ശശീന്ദ്രന്റെ പ്രചരണാര്‍ത്ഥം ചേളന്നൂരില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്പയും കോവിഡും പോലെ മഹാമാരികള്‍ വേട്ടയാടിയ സമയത്ത് ജനങ്ങളെ പട്ടിണിക്കിടാതെ ആരോഗ്യത്തോടെ കാത്തു സൂക്ഷിച്ച സര്‍ക്കാരാണിത്.

1

രണ്ട് ലക്ഷം പേര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ വച്ചു നല്‍കി. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊണ്ട ഈ സര്‍ക്കാരിന്റെ തുടര്‍ഭരണം അതുകൊണ്ടു തന്നെ ഉണ്ടാവുമെന്നും പീതാംബരന്‍ പറഞ്ഞു. ചടങ്ങില്‍ മാമ്പറ്റ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷവുമായി കോണ്‍ഗ്രസ് കൈകോര്‍ത്ത് പോകേണ്ട സാഹചര്യത്തില്‍ അതിനുള്ള സാധ്യതക്ക് വിലങ്ങുതടിയായി പ്രവര്‍ത്തിച്ചയാളാണ് എ.കെ. ആന്റണിയെന്ന്് പിസി. ചാക്കോ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ആന്റണിയുടേതാണ്.

ഇക്കാര്യം അറിഞ്ഞ ഞാന്‍ തീരുമാനം ശരിയല്ലെന്നും തിരുത്തണമെന്നും പറഞ്ഞതാണ്. ദേശീയ തലത്തില്‍ എല്‍ഡിഎഫുമായി സഹകരിക്കേണ്ട സാഹചര്യത്തില്‍ അവര്‍ക്കെതിരെ കേരളത്തില്‍ മത്സരിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന എന്റെ ചോദ്യത്തിന് എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നായിരുന്നു ആന്റണിയുടെ മറുപടി. ശരിയായ കാഴ്ചയും നിരീക്ഷണങ്ങളുമാണ് ഒരു രാഷ്ട്രീയക്കാരന് വേണ്ടത്. അത് ജയപരാജയങ്ങള്‍ നോക്കിയല്ല വേണ്ടത്.

കേരളത്തില്‍ തുടരര്‍ഭരണം വന്നാല്‍ അത് നാശത്തിനാണെന്നാണ് ആന്റണി പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. എല്ലാറ്റിനെയും തള്ളിപ്പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതു പോലെയാണ്. അത് രാഷ്ട്രീയ മാന്യതയുടെ ഭാഗമല്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച പി.എം. സുരേഷ് ബാബു പറഞ്ഞു. എന്തായാലും ഇടതു പക്ഷത്തിനു സന്തോഷിക്കാം.

ജനങ്ങളെ ഇടതു പക്ഷത്തോടടുപ്പിക്കുന്ന വിടുവായ്ത്തരങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ലൈഫ് മിഷന്‍ പദ്ധതി നിര്‍ത്തലാക്കും എന്നു പറഞ്ഞതിനു പിന്നാലെ മറ്റൊരു നേതാവിപ്പോള്‍ ജനങ്ങള്‍ക്ക് അരിയും ഭക്ഷണക്കിറ്റും കൊടുക്കരുതെന്ന് രേഖാമൂലം അറിയിച്ചിരിക്കയാണല്ലോ. ജനങ്ങളെ ഇടതുപക്ഷത്തോടൊപ്പം അടുപ്പിക്കാനുള്ള ശ്രമം അങ്ങിനെ കോണ്‍ഗ്രസ് തന്നെ ചെയ്യുന്നുണ്ടെന്നു സുരേഷ് ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+