Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചെന്ന് കളക്ടര്‍, കോഴിക്കോട് ഇനി കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: ജില്ലാഭരണ കൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായി നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് കുറഞ്ഞ് 11.70% ആയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.

1

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയായി തരംതിരിച്ചു. എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. അഞ്ച് മുതല്‍ 10 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവയെ ബി വിഭാഗത്തിലും 10 മുതല്‍ 15 ശതമാനം വരെയുള്ളവയെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ളവയെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി.

നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി SHO യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകും.

കാറ്റഗറി എ (ടിപിആര്‍ 5ശതമാനത്തിന് താഴെ)

എല്ലാവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍ഷനുകള്‍ ബാങ്കുകള്‍ /ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 100 % ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം., ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍
പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തനം നടത്താവുന്നതും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താവുന്നതുമാണ്.

കാറ്റഗറി ബി

എല്ലാ വിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ - സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍ ബാങ്കുകള്‍/ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താം, ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും തിങ്കള്‍ ,ബുധന്‍,വെള്ളി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തനം നടത്താവുന്നതും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താവുന്നതാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടകളും രാവില ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ 50% ജിവനക്കാരെ വെച്ച് എല്ലാ - ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം,
ചെയ്യും.

കാറ്റഗറി സി

എല്ലാ വിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍ /ബാങ്കുകള്‍ ധ്രനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം, . ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം, ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ
ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. വരെ പാര്‍സല്‍/ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാം.

കാറ്റഗറി ഡി

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

Recommended Video

cmsvideo
    എന്തുകൊണ്ട് മലപ്പുറത്ത് ഇത്രയും കേസുകൾ ?..രക്ഷയില്ലാതെ നാട് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+