കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങും

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോര്‍പറേഷന്‍ 25 എണ്ണവും മുനിസിപ്പാലിറ്റികള്‍ അഞ്ചെണ്ണം വീതവും ഗ്രാമ പഞ്ചായത്തുകള്‍ രണ്ടെണ്ണം വീതവും വാങ്ങാനാണ് തീരുമാനം. ഇതിനുള്ള തുക തദ്ദശേ സ്ഥാപനങ്ങള്‍ വകയിരുത്തും.

1

കോവിഡ് വ്യാപനത്തിന്റേയും ലോക് ഡൗണിന്റേയും സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ട്. ആവശ്യമായ സൗകര്യങ്ങളില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ അടുത്ത ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് സൗകര്യമേര്‍പ്പെടുത്തണം. ജില്ലയില്‍ 38 തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തമായി സൗകര്യങ്ങളുള്ളത്.

50 വയസ്സിന് മുകളിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ നിര്‍ബന്ധമായും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ഡിസിസികളിലേക്കോ എഫ് എല്‍ ടി സി കളിലേക്കോ മാറ്റണമെന്ന് തദ്ദേശസ്ഥാപനങ്ങക്ക് നിര്‍ദേശം നല്‍കി. കിടപ്പ് രോഗികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എഫ് എല്‍.ടി.സികളിലേക്ക് മാറ്റി ചികിത്സ ഉറപ്പുവരുത്തണം.വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗൗരവ ശ്രദ്ധ പുലര്‍ത്തണം. എല്ലായിടത്തും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തയ്യാറാക്കണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എഫ് എല്‍. ടി.സികളിലും ആംബുലന്‍സുകള്‍ ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് ലേബര്‍ വകുപ്പ് ഉറപ്പു വരുത്തും. ഇവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തുടങ്ങണം. പോസിറ്റീവാകുന്നവരെ പ്രത്യേകം ഡിസിസികളിലേക്ക് മാറ്റണമെന്നും കലക്ടര്‍ പറഞ്ഞു. ഇവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തുടങ്ങണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു.

Kozhikode
English summary
local bodies in kozhikode will buy oxygen concentrators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X