കോഴിക്കോട്ട് പോരാട്ടം നിസ്സാരമല്ല,ദേശീയ നേതാക്കളെ രംഗത്തിറക്കാന്‍ ബിജെപി ജില്ലാ നേതൃത്വം
കോഴിക്കോട്: ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും പൊടിപാറ്റിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. മണ്ഡലത്തില്‍ വലിയ സാധ്യത ബിജെപിക്ക് അധികമാരും കല്‍പ്പിക്കുന്നില്ല. എന്നാല്‍ ബിജെപി ഇത്തവണ മണ്ഡലത്തില്‍ വോട്ട് കൂടുതല്‍ നേടുമെന്ന പ്രതീക്ഷയിലാണ്. വമ്പന്‍മാരെ തന്നെ അണിനിരത്താനുള്ള പ്ലാനിലാണ് നേതൃത്വം.
ദേശീയ നേതാക്കളെ തന്നെ പ്രചാരണത്തിനായി ഇറക്കാനാണ് ശ്രമം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കോഴിക്കോട്, വടകരം വയനാട് മണ്ഡലങ്ങളിലെ പ്രചാരണത്തിന് ഇറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇത് ജില്ലയില്‍ വലിയ ബൂസ്റ്റിംഗ് പാര്‍ട്ടിക്ക് നല്‍കുമെന്നാണ് വിലയിരുത്തല്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനും, അതുപോലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമും പ്രചാരണത്തില്‍ വളരെയധികം മുന്നിലാണ്. താരപ്രചാരകര്‍ വന്നാല്‍ മാത്രമേ മുന്നേറ്റമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ നേതൃത്വം. കെ സുരേന്ദ്രന്‍ അടക്കമുള്ള വയനാട്ടില്‍ മത്സരിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ അവിടെയായിരിക്കും.
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ബിജെപിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് ജില്ലയില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ കാര്യമായ മുന്നേറ്റം പാര്‍ട്ടിക്കുണ്ടായിരുന്നില്ല.
2019ല്‍ അഡ്വ പ്രകാശ് ബാബുവായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. 1,61216 വോട്ടുകളാണ് അദ്ദേഹത്തിന്റെ ആകെ ലഭിച്ചത്. 15.53 ശതമാനമായിരുന്നു ആകെ ലഭിച്ച വോട്ട്. 2014നെ അപേക്ഷിച്ച് കാര്യമായ നേട്ടവും ബിജെപിക്കുണ്ടായിരുന്നില്ല. 2014ല്‍ സികെ പത്മനാഭന്‍ മത്സരിച്ചപ്പോള്‍ 1,15760 വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 12.27 ശതമാനമായിരുന്നു ആകെ ലഭിച്ച വോട്ട്.
ഇത്തവണ എംടി രമേശിലൂടെ വോട്ടശതമാനം അടക്കം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പരിശ്രമിച്ചാല്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. പക്ഷേ ദേശീയ നേതൃത്വം വന്നാല്‍ പ്രചാരണം മാറുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ നേതാക്കള്‍.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരുമിച്ച് ശ്രമിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തിയേക്കാന്‍ സാധ്യതയുണ്ട്.
അതിനായി പ്രധാനമന്ത്രി വരുന്നതിനൊപ്പം കോഴിക്കോട്ടോ കാസര്‍കോടോ റോഡ്‌ഷോ നടത്താനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇറങ്ങുന്നതോടെ ദേശീയ നേതാക്കളില്‍ പലരും അവിടേക്ക് എത്താന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ലക്ഷ്യം.












Click it and Unblock the Notifications