രാഘവേട്ടനെ കോഴിക്കോട്ടുകാര്‍ക്കറിയാം, ഭൂരിപക്ഷം ഒരു ലക്ഷം കടക്കണം; പറയാനുണ്ട് നേട്ടങ്ങള്‍
കോണ്‍ഗ്രസിന് ഭയപ്പാടില്ലാതെ മത്സരത്തിന് ഇറങ്ങാന്‍ സാധിക്കുന്ന മണ്ഡലം ഒന്ന് കേരളത്തിലുണ്ടെങ്കില്‍ അത് കോഴിക്കോടാണ്. കഴിഞ്ഞ മൂന്ന് തവണയായി എംകെ രാഘവന് ജയിച്ച് കയറിയപ്പോള്‍ അത് കോഴിക്കോടുക്കാരുടെ സ്വന്തം രാഘവേട്ടനായി മാറിയിരിക്കുകയാണ്. ഇത്തവണ ജില്ലാ കോണ്‍ഗ്രസ് ക്യാമ്പില്‍ പറയാനുള്ളത് ഒന്ന് മാത്രം ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍ എത്തണം.
കഴിഞ്ഞ തവണ 85225 വോട്ടിനായിരുന്നു വിജയം. മണ്ഡലത്തില്‍ ജനഹൃദയ യാത്രയിലെ തുടക്കമിട്ട് അദ്ദേഹം സജീവമായി കഴിഞ്ഞു. ഇന്നായിരുന്നു യാത്രയുടെ സമാപനം. ജില്ല മൊത്തം അദ്ദേഹം യാത്രയുമായി സഞ്ചരിച്ചു. വികസന നേട്ടങ്ങള്‍ കോഴിക്കോടിന്റെ മുക്കിലും മൂലയിലും എത്തിച്ചുവെന്നാണ് എംപി അവകാശപ്പെടുന്നത്.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് തന്നെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടി ക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചുവെന്ന് രാഘവന് അവകാശപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ തന്നെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായ് എസ്കലേറ്റര്‍ സ്ഥാപിച്ചതും എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ് സൗകര്യം കൊണ്ടുവന്നതുമായിരുന്നു തുടക്കം.
പിന്നീട് ഘട്ടംഘട്ടമായ് നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എംപിയുടെ നിരന്തരമായ ഇടപെടല്‍ കാരണമായി. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട 473 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായും വലിയ മാറ്റങ്ങളാണ് കോഴിക്കോട് സ്റ്റേഷനില്‍ ഉണ്ടായിരിക്കുന്നത്. ഇതെല്ലാം കോഴിക്കോടിനായി താന്‍ ചെയ്ത കാര്യങ്ങളായി എംപി ഉയര്‍ത്തി കാണിക്കുന്നുണ്ട്.
യുഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസത്തോടെ പറയുന്നത് എംകെ രാഘവന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ്. 15 വര്‍ഷം കൊണ്ട് ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചുവെന്ന് രാഘവന് ആത്മവിശ്വാസത്തോടെ പറയുന്നു. ബിജെപിയെ ഭരണത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ബിജെപിയെ ആണ് സഹായിക്കുന്നത്. അവരുടെ നിലപാടുകളില്‍ നിന്ന് അതെല്ലാം വ്യക്തമാണ്.
വടകരയില്‍ അതുപോലെ ഷാഫി പറമ്പില്‍ വിജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. യുഡിഎഫിന്റെ ആത്മവിശ്വാസത്തില്‍ കുറേയധികം സത്യവുമുണ്ട്. നിയമസഭയിലേക്ക് എല്‍ഡിഎഫും, ലോക്സഭയിലേക്ക് യുഡിഎഫും വിജയിക്കുന്നതാണ് മണ്ഡലത്തിന്റെ രീതി. നിയമസഭയില്‍ എത്ര ശക്തമായ പ്രകടനം എല്‍ഡിഎഫ് കാഴ്ച്ചവെച്ചാലും ലോക്സഭ വരുമ്പോള്‍ ദുര്‍ബലമായ കോണ്‍ഗ്രസും യുഡിഎഫും വിജയിക്കാറുണ്ട്. ഇത് എംപിയുടെ പ്രതിച്ഛായ കൊണ്ടാണ് എന്ന് പറഞ്ഞാലും സത്യം തന്നെയാണ്.
അതേസമയം ബേപ്പൂര്‍ തുറമുഖത്തെ നഗരവുമായ് ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള 400 കോടി രൂപയുടെ ഭരത് മാലാ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ച് അനുമതി നേടിയെടുത്തു. വിനോദ സഞ്ചാര മേഖലയില്‍ കക്കയം ടൂറിസം വികസനത്തിന് 5 കോടി അനുവദിച്ചു. ഊര്‍ജ്ജ മേഖലയ്ക്കും നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു.
കോഴിക്കോട് നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50% കേന്ദ്ര ഗ്രാന്റോടുകൂടി 198 കോടി രൂപയുടെ RAPDRP പദ്ധതി കൊണ്ടുവന്നതാണ് അതില്‍ പ്രധാനം. ഓട്ടോമാടിക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളിങ്, 290 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍, 256 കെവി 11 കെ.വി അണ്ടര്‍ ഗ്രൗണ്ട് കേബിളിങ് എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് രാഘവന് എംപി പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications