മമ്മിക്ക മാസല്ല മരണമാസാണ്, 60ാം വയസ്സില്‍ മോഡല്‍, ഫോട്ടോ കണ്ട് ഞെട്ടി നാട്ടുകാര്‍
കോഴിക്കോട്: അറുപതാം വയസ്സിലൊരു മേക്കോവര്‍, ചിന്തിക്കാന്‍ പോലും പറ്റുന്നില്ല അല്ലേ? എന്നാല്‍ കോഴിക്കോട്ടുക്കാരന് മമ്മിക്കയുടെ ഡയറിയില്‍ അസാധ്യം എന്നൊരും വാക്കില്ല. മങ്ങി തുടങ്ങിയ ലുങ്കിയും ഷര്‍ട്ടും ധരിച്ച് താടിനീട്ടിയ ലുക്കിലായിരുന്നു നാട്ടുകാര്‍ അടക്കമുള്ളവര്‍ മമ്മിക്കയെ കണ്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്. ഐപാഡും പിടിച്ച് കോട്ടും സ്യൂട്ടും ധരിച്ചുള്ള മമ്മിക്കയുടെ പോസ് ശരിക്കും ഒരുപാട് ആരാധകരെയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് മമ്മിക്ക. ഇന്ന് നാട്ടുകാരുടെ ഹീറോ കൂടിയാണ്.
Recommended Video

മമ്മിക്ക, ഇങ്ങള് വേറെ ലെവലാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ മമ്മിക്ക മോഡലുമായി വൈറലുമായി എന്നതാണ് സത്യം. കൂലിപണിയും കഴിഞ്ഞ് ആകെ മുഷിഞ്ഞ വേഷത്തില്‍ മീനും പച്ചക്കറിയുമെല്ലാം വാങ്ങി വീട്ടിലേക്ക് പോകുന്ന മമ്മിക്കയാണ് നാട്ടുകാരുടെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നത്. എന്നാല്‍ മമ്മൂട്ടിക്കാവാമെങ്കില് തനിക്കുമാവാം എന്ന ആത്മവിശ്വാസം മമ്മിക്കയ്ക്കുണ്ടായിരുന്നു. അറുപത് വയസ്സ് കഴിഞ്ഞ നല്ല ചുറു ചുറുക്കുള്ള മോഡലായി നിമിഷ നേരം കൊണ്ടാണ് മമ്മിക്ക മാറിയത്. ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവര്‍ത്തകര്‍ മമ്മിക്കയെ മോഡലാക്കുകയായിരുന്നു.
ഒരൊറ്റ ഫോട്ടോഷൂട്ട് കൊണ്ട് നാട്ടിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു മമ്മിക്ക. ഇപ്പോള്‍ നാട്ടുകാരെല്ലാം മമ്മിക്കയുടെ ഫേസ്ബുക്കിലെ കാഴ്ച്ചക്കാരാണ്. മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയതും അത് ഇത്രയും ഗംഭീര ഫോട്ടോഷൂട്ടാക്കി മാറ്റിയതിന് പിന്നിലും ഒരു മികവുണ്ട്. ഫോട്ടോഗ്രാഫര്‍ ഷരീഖ് വയലില്‍ ആണ് മമ്മിക്കയിലെ ടാലന്റിനെ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ മമ്മിക്കയെ മോഡലാക്കിയുള്ള ഷരീക്കിന്റെ പരീക്ഷണം പാളിയിലില്ല. നേരത്തെ ഷരീക്ക് മമ്മിക്കയുടെ മേക്കോവറിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായിരുന്നു. അതിന് പിന്നാലെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ആദ്യമൊന്ന് അമ്പരന്ന നാട്ടുകാര്‍, പക്ഷേ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല.
നേരത്തെ ഷരീക്ക് പങ്കുവെച്ച വീഡിയോയില്‍ നടന് വിനായകനുമായി ഏറെ സാമ്യമുള്ള മുഖഭാവത്തോടെയുള്ള മമ്മിക്കയുടെ ഫോട്ടോക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഷരീക്കിനെ പരസ്യത്തിനായുള്ള ഫോട്ടോഷൂട്ടിലേക്ക് മമ്മിക്കയെ തിരഞ്ഞെടുക്കാന്‍ കാരണം. മമ്മിക്കയുടെ മേക്കപ്പ് മജ്നാസാണ് ചെയ്തിരിക്കുന്നത്. ആഷിക്ക് ഫുവാദ്, ഷബീബ് വയലില്‍ എന്നിവരാണ് മേക്കപ്പ് അസിസ്റ്റന്റുമാര്‍. ചിത്രങ്ങള്‍ വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും സജീവമാണ് മമ്മിക്ക. തന്റെ പഴയ ഫോട്ടോകളും മേക്കോവറും അദ്ദേഹം ഈ പേജില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം തനിക്ക് അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു. അതോടൊപ്പം സ്ഥിരം ജോലിയും കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications