മീഡിയാവണ്‍ വിലക്ക്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: സിപിഐ
കോഴിക്കോട്: മീഡിയാ വണ്‍ ചാനലിനെതിരെ സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഏകപക്ഷീയ നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിന്റെ കാര്യ കാരണങ്ങള്‍ പൊതുജന സമക്ഷം വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണ്. രാജ്യദ്രോഹം എന്നതിനെ സര്‍ക്കാര്‍ സ്വത്രന്ത്ര്യം കവരാനുള്ള ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്ടെ മീഡിയാവണ്‍ സെന്‍ട്രല്‍ ഓഫീസ് സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ജില്ലാ എക്‌സി. അംഗം അഡ്വ. പി ഗവാസ് എന്നിവരാണ് ഓഫീസിലെത്തി പിന്തുണ അറിയിച്ചത്.

മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, മാനേജിംഗ് എഡിറ്റര്‍ സി ദാവൂദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍, എന്നിവരെ നേരില്‍ കണ്ട് സംസാരിച്ചു പിന്തുണ അറിയിച്ചു ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണം മീഡിയാവണിന് ലഭിക്കണം. ഇതിനായുളള സമരങ്ങള്‍ക്ക് സി പി ഐ പുര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായ മീഡിയാ വണ്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെട്ടിരിക്കുകയാണ്.
ദേശസുരക്ഷ എന്ന പേരില്‍ കാരണം പോലും വ്യക്തമാക്കാതെ ചാനലിനെതിരെ നടപടി സ്വീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. അതേസമയം ചാനല്‍ വിലക്കില്‍ ഐടി-വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ നടപടി ഉത്കണ്ഠ ജനിപ്പിക്കുന്നു. വിലക്കിലേക്ക് നയിച്ച കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന നിലപാട് ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരം വിഷയങ്ങളില്‍ സുതാര്യമായ നടപടി സ്വീകരിക്കണമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശശി തരൂര്‍ അധ്യക്ഷനായ സമിതിയാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ഹൈക്കോടതി വിധിക്ക് പിന്നാലെ നിരവധി പേരാണ് മീഡിയ വണ്ണിന് പിന്തുണ നല്‍കിയത്. മാധ്യമലോകത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണ്ണിനെതിരെയെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എംഎ ബേബി പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തില്‍ വിശ്വസിക്കുന്നവരെല്ലാം മീഡിയ വണ്ണിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് എംഎ ബേബി പറഞ്ഞു. അതേസമയം മീഡിയ വണ്‍ വിലക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന എന്താണ് മീഡിയാ വണ്‍ ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications