വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നേതാവ് ടി നസറുദ്ദീന്‍ അന്തരിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അന്തരിച്ചു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

1991 മുതലാണ് അദ്ദേഹം സംഘടനയുടെ തലപ്പത്തെത്തിയത്. നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നസറുദ്ദീന്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി നാളെ കടകള്‍ അടച്ചിടുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വെക്കും. 1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടികെ മുഹമ്മദിന്റെ അസ്മാബിയുടെയും ആറാമത്തെ മകനായിട്ടാണ് ജനനം. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം വ്യാപാര മേഖലയിലേക്ക് കടന്നു. 1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് ജനറല്‍ സെക്രട്ടറിയായിട്ടാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
1984ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. അതേസമയം നസിറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നല്‍കിയി നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications