Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ 80 ശതമാനം പാല്‍ സംഭരിക്കും

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം. മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കും. ലോക്്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍ നിന്ന് 80 ശതമാനം പാല്‍ സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു.

1

ലോക്ഡൗണില്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറയുകയും പാല്‍ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുക.യും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചം വന്നിരുന്നത്. അയല്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണായതിനാല്‍ മിച്ചം വരുന്ന പാല്‍ ഇവിടങ്ങളിലയച്ച് പൊടിയാക്കുന്നതിലും തടസങ്ങള്‍ നേരിട്ടു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് മില്‍മ 60 ശതമാനമാക്കി കുറച്ചിരുന്നു.

പ്രതിസന്ധികള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നൂറു ശതമാനം പാലും കര്‍ഷകരില്‍ നിന്ന് വാങ്ങാനാകുമെന്നാണ് കരുതുന്നതെന്നും മില്‍മ എംഡി പറഞ്ഞു. നേരത്തെ പ്രതിസന്ധികള്‍ മാറുന്ന പക്ഷം മലബാറിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍ പറഞ്ഞിരുന്നു.

മലബാര്‍ മേഖലകളിലെ ഡയറികളില്‍ സംഭരിച്ചു വയ്ക്കാവുന്ന പരമാവധി പാല്‍ സംഭരിച്ചു വയ്ക്കുകയും വിപണനം മെച്ചപ്പെടുത്താന്‍ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മാണം കൂട്ടുകയും, പരാമാവധി പാല്‍ പൊടിയാക്കി സംഭരിക്കുകയും ചെയ്തതാണ്. എന്നിട്ടും സ്ഥിതി നിയന്തണാധീതമായതുകൊണ്ടാണ് സംഭരണത്തില്‍ കുറവു വരുത്തേണ്ടിവന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം വിപണനം വര്‍ധിപ്പിച്ചുകൊണ്ടും കൂടുതല്‍ പാല്‍ പൊടിയാക്കി മാറ്റിക്കൊണ്ടും പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മില്‍മയെന്ന് മാനെജിംഗ് ഡയറക്ടര്‍ പി. മുരളിയും വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    Balachandra Menon comes up with a post about Pinarayi Vijayan? | Oneindia Malayalam

    യഥാര്‍ത്ഥത്തില്‍ പാല്‍ സംഭരണം പൂര്‍ണമായും രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നിയന്ത്രണം കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും എന്നതിനാലാണ് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി പാല്‍ വിപണനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഒഴിവാക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ഓണ്‍ലൈന്‍ ഡെലിവറി, ഡോര്‍ ഡെലിവറി എന്നിവയ്ക്ക് സ്പെഷന്‍ ഇന്‍സെന്റീവ് നല്‍കി വിപണനം മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുകയാണെന്നും മില്‍മ എംഡി. പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+