പി എസ് സി കോഴ വിവാദം: ഏകെജി സെന്ററില്‍ നിന്നും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കേണ്ട വിഷയമല്ല ഇത്: മിസ്ഹബ്
കോഴിക്കോട്: പി എസ് സി അംഗത്വത്തിന് 40 ലക്ഷം രൂപ കോഴവാങ്ങിയെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിന്‍റെ വെളിപ്പെടുത്തല്‍ ഐ എന്‍ എല്ലിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാര്‍ട്ടിയിലെ ഭിന്നതകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പമാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ കൂടിയുണ്ടാവുന്നത്. പിന്നാലെ ആരോപണം ഉന്നയിച്ച ഇസി മുഹമ്മദിനെ ഐഎന്‍എല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇതടക്കമുള്ള വിഷയങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രിയും സിപിഎമ്മും എത്രയും പെട്ടെന്ന് വിവാദങ്ങള്‍ അവസാനാപ്പിക്കണമെന്ന നിര്‍ദേശവും ഐഎന്‍എല്ലിന് നല്‍കി. എന്നാല്‍ എകെജി സെന്‍ററില്‍ നിന്നും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കേണ്ട ഒരു വിഷയമല്ല ഈ കോഴ ആരോപണമെന്നാണ് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മിസ്ഹബ് കീഴരിയൂര്‍ വണ്‍ ഇന്ത്യ മലയാളത്തോട് പറയുന്നത്.

ഐഎന്‍എല്ലിന് അകത്ത് നിന്നും ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പി എസ് സി കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുള്ളതാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം. പി എസ് സി എന്ന ഭരണഘടനാ സ്ഥാപനത്തിന് നേരിട്ട് ഈ അഴിമതയില്‍ പങ്കുണ്ടെന്ന ആരോപണം യൂത്ത് ലീഗിന് ഇല്ല. ഇടത് മുന്നണിയില്‍ നിന്നും അവര്‍ക്ക് ലഭിച്ച പി എസ് സി അംഗത്വം പൈസ വാങ്ങി വിറ്റു എന്നതാണ് ആരോപണം. കേവലം ഒരു ആരോപണമല്ല, ഇടപാട് നടന്നു എന്നതിന് ശക്തമായ സാഹചര്യ തെളിവുകളും നിലനില്‍ക്കുന്നുണ്ട്-മിസ്ഹബ് പറയുന്നു

ഐ എന്‍ എല്‍ സംസ്ഥാന സമിതി അംഗമായ ഒരാളാണ് ആദ്യമായി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് എന്നതിനാല്‍ തന്നെ ഒരു പണമിണപാട് ഇവിടെ കൃത്യമായി നടന്നിട്ടുണ്ട്. ഇടതുമുന്നണിക്ക് അകത്തെ അല്ലെങ്കില്‍ ഐ എന്‍ എല്ലിന് അകത്തെ ഒരു വിഷയം മാത്രമാക്കി ഇതിനെ മാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. അതിനുള്ള ഇടപെടലാണ് സിപിഎം ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. എന്നാല്‍ എകെജി സെന്‍ററില്‍ നിന്നും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കേണ്ട ഒരുവിഷയം അല്ല ഇത്.

ഒരുപാട് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയായ പി എസ് സിയെ ഒരു വിവാദത്തിലേക്ക് വഴിച്ചിഴയ്ക്കുകയാണ് ഇവിടെയുണ്ടായയത്. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ പല സംശയങ്ങള്‍ക്കും ഇടയാക്കും. ഈ സംശയങ്ങള്‍ ഇല്ലാതാവാന്‍ കൃത്യമായ ഒരു അന്വേഷണം നടത്തി, ഇത്തരമൊരു കോഴ ഇടപാട് നടന്നിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. പി എസ് സിയെ നേരിട്ടല്ലെങ്കില്‍ കൂടി ബാധിക്കുന്ന ഒരു കാര്യമാണ് അതുമായി ബന്ധപ്പെട്ട കോഴ ആരോപണം.

ഭരണഘടനാ സ്ഥാപനമായ പി എസ് സി പോലും കോഴ വാങ്ങുന്നവർക്ക് അവരസമൊരുക്കുമെങ്കില്‍ ഉദ്യോഗാർത്ഥികളോട് അവർ നീതി കാട്ടുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അംഗത്വം നേടിയ വ്യക്തി പദവി രാജിവെച്ചൊഴികയും ആരോപണണത്തില്‍ സര്‍ക്കാര്‍ അനേഷണം നടത്തി പി എസി സിയുടെ സുതാര്യത ഉറപ്പ് വരുത്തണമെന്നും മിസ്ഹബ് കീഴരിയൂര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി












Click it and Unblock the Notifications