എലത്തൂരില്ലെങ്കില്‍ ധര്‍മടം മതിയായിരുന്നുവെന്ന് സുല്‍ഫിക്കര്‍ മയൂരി, ഉപാധി പറഞ്ഞ് എംകെ രാഘവന്‍!!
കോഴിക്കോട്: എലത്തൂരില്‍ കോണ്‍ഗ്രസ് സുല്‍ഫിക്കര്‍ മയൂരിക്ക് പിന്തുണ നല്‍കിയെങ്കിലും അത് കൊണ്ട് വിജയിക്കാന്‍ സാധിക്കില്ല. ചില ഉപാധികളോടെ മാത്രമാണ് പിന്തുണയെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിന് മുന്നില്‍ എന്‍സികെ അടിയറവ് പറഞ്ഞിരിക്കുകയാണ്. എന്‍സികെ കോണ്‍ഗ്രസില്‍ ലയിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് നിര്‍ദേശിക്കാനാണ് സാധ്യത. പക്ഷേ ഇതൊക്കെ സുല്‍ഫിക്കര്‍ മയൂരി ജയിച്ചാല്‍ മാത്രമേ നടക്കൂ. കോണ്‍ഗ്രസിന്റെയോ മുസ്ലീം ലീഗിന്റെയോ ശക്തമായ വേരോട്ടമുള്ള മണ്ണല്ല എലത്തൂര്‍ അതുകൊണ്ട് സമവായ ഫോര്‍മുല ഉണ്ടായാലും നടപ്പില്‍ വരാന്‍ പോകുന്നില്ല.

നിലവില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താല്‍ക്കാലിക പരിഹാരമാണ് ഉണ്ടായിരിക്കുന്നത്. എംകെ രാഘവന്‍ എംപിയും സുല്‍ഫിക്കര്‍ മയൂരിയും മറ്റ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് സമവായം ഉണ്ടായത്. അടുത്ത ദിവസം മുതല്‍ പ്രചാരണം ഊര്‍ജിതമാക്കാനാണ് യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ സുല്‍ഫിക്കര്‍ മയൂരിക്ക് ഉപാധികളോടെയാണ് പിന്തുണ നല്‍കിയതെന്ന് രാഘവന്‍ വെലിപ്പെടുത്തി. ആ ഉപാധി പിന്നീട് വെളിപ്പെടുത്തുമെന്നും രാഘവന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം എലത്തൂരില്‍ ഉണ്ടായിരുന്നു. അതാണ് വലിയ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് രംഗത്തിറങ്ങാന്‍ കാരണം.
നേരത്തെ വിമതര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. എന്നിട്ടും പ്രചാരണം കോണ്‍ഗ്രസ് തുടങ്ങിയിരുന്നില്ല. ഡിസിസി നേതൃത്വത്തിന്റെ ഇടപെടലാണ് എലത്തൂരിലെ മഞ്ഞുരുക്കിയത്. പക്ഷേ കാര്യങ്ങള്‍ പ്രവര്‍ത്തകരിലേക്ക് വേണ്ട വിധത്തില്‍ ഇപ്പോഴും എത്തിയിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ മാത്രമേ എന്തെങ്കിലും നേട്ടം ഇവിടെ ലഭിക്കൂ എന്ന് ഉറപ്പാണ്. അതാണ് വിമത ഭീഷണി ഉയരാനുള്ള കാരണവും. നേരത്തെ ഡിസിസി ഓഫീസില്‍ സീറ്റിനെ ചൊല്ലി കൈയ്യാങ്കളി വരെയുണ്ടായിരുന്നു. അതേസമയം കെപിസിസി നേതൃത്വത്തിന്റെ വാശി കൂടിയാണ് ഇക്കാര്യത്തില്‍ ജയിച്ചത്. പക്ഷേ രാഘവന്‍ ജില്ലയില്‍ ഏറ്റവും ശക്തനായ നേതാവായി തുടരുന്നതില്‍ പല നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
അതേസമയം തനിക്ക് എലത്തൂരില്‍ തന്നെ മത്സരിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലായിരുന്നുവെന്ന് സുല്‍ഫിക്കര്‍ മയൂരി പറയുന്നു. പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാനും താന്‍ തയ്യാറായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് കൂടുതല്‍ സീറ്റ് നേടണമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാഘവന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങളെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മണ്ഡലം മാറ്റാനോ മത്സരിപ്പിക്കാതിരിക്കാനോ ഉള്ള നീക്കങ്ങള്‍ വരെ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്.
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications