സിനിമാ സെറ്റിലും പ്രശ്നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന് ജോളി ബാസ്റ്റിയന്‍. ഷഹനയെ വെച്ച് ലോക്ഡൗണ്‍ എന്ന തമിഴ് സിനിമ ചെയ്ത സംവിധായകാണ് അദ്ദേഹം. സെറ്റില്‍ വെച്ച് തന്നെ ഷഹനുമായി ഭര്‍ത്താവ് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നതായി സംവിധായകന് വെളിപ്പെടുത്തുന്നു.
താന്‍ ഷഹനയെ നായികയാക്കി മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ജോളി പറയുന്നു. ആ സമയത്താണ് ഷഹനയുടെ മരണം സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷഹനയെ അകാരണമായ ഒരു ഭയം അലട്ടിയിരുന്നുവെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ജോളി ബാസ്റ്റിയന്‍ പറയുന്നു.

ഷഹനയെ പരിചയപ്പെടുന്നത് തമിഴ് സിനിമയുടെ സെറ്റില്‍ വെച്ചാണ്. അവര്‍ എന്റെ ചിത്രത്തിലെ ഹീറോയിനായിരുന്നു. ബോണ്‍ ആക്ട്രസും, അതുപോലെ സത്യസന്ധയുമായിരുന്നു അവര്‍. ഭര്‍ത്താവുമൊത്തായിരുന്നു ഷഹന സെറ്റില്‍ വന്നിരുന്നു. തുടക്കം മുതല്‍ തന്നെ അവര്‍ തമ്മില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തനിക്ക് മനസ്സിലായിരുന്നു. എന്നാല്‍ ഷഹന ഒരിക്കലും പ്രശ്നങ്ങളെന്താണെന്ന് പറഞ്ഞിരുന്നില്ല. എല്ലാ പ്രശ്നങ്ങളും മാറുമെന്നായിരുന്നു അവള് വിശ്വസിച്ചിരുന്നത്. പക്ഷേ ഭര്‍ത്താവില്‍ നിന്ന് ഒരുപാട് ക്രൂരതകള്‍ അവര്‍ അനുഭവിച്ചിരുന്നുവെന്ന് ജോളി സെബാസ്റ്റിയന് പറഞ്ഞു.

ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലായിരുന്നു അവന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സെറ്റില്‍ വെച്ചും ആവശ്യമൊന്നുമില്ലാതെ വെറുതെ ഓരോരോ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പലപ്പോഴും പിടിച്ച് മാറ്റേണ്ടി വന്നിരുന്നു. അവളുടെ മുഖത്ത് ഒക്കെ മര്‍ദിച്ച പാടുകള്‍ കണ്ടിട്ടുണ്ട്. താന്‍ നിയമപരമായി എന്തെങ്കിലും ചെയ്യണോ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ അവനെ ഷഹനയ്ക്ക് വിശ്വാസമായിരുന്നു. ഷഹന എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു. എത്ര വിഷമമുണ്ടെങ്കിലും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഭര്‍ത്താവ് വരുമ്പോള്‍ അതൊക്കെ മാറും. എന്തോ ഒരു ഭയം അവള്‍ക്കുണ്ടായിരുന്നു. സംവിധായനയത് കൊണ്ട് പ്രൊഫഷണല്‍ കാര്യങ്ങളാണ് സംസാരിച്ചത്. കുടുംബ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്നും ജോളി പറഞ്ഞു.

ഷഹനയ്ക്കൊപ്പം മറ്റൊരു സിനിമ കൂടി ചെയ്യാനായി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അവള് വേര്‍പിരിഞ്ഞ് പോയത്. ഷഹനയെ ഒരു മകളെ പോലെയാണ് ഞാന്‍ കണ്ടത്. അവള്‍ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജോളി ബാസ്റ്റിയന്‍ പറഞ്ഞു. അതേസമയം ഷഹന മരിച്ച സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഭര്‍ത്താവിന്റെ അമ്മ അസ്മ പറയുന്നത്. ഏറെക്കാലം മുമ്പ് തന്നെ മകനും മരുമകളും വീട് വിട്ടതാണ്. 2020 ഡിസംബര്‍ മൂന്നിന് വിവാഹം കഴിച്ചത്. ജനുവരി 25ന് ഇവര്‍ വീട്ടില്‍ നിന്ന് പോയി. മരിച്ച ശേഷമാണ് പിന്നീട് ഷഹാനെയെ കാണുന്നതെന്നും അസ്മ പറഞ്ഞു.

തന്നെ ഫോണില്‍ അടക്കം ബ്ലോക് ചെയ്തിരിക്കുകയായിരുന്നു. സജ്ജാദിനെ ഇടയ്ക്ക് കാണാറുണ്ടായിരുന്നുവെന്നുമാണ് അസ്മ പറയുന്നത്. വിവാഹത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ തന്നെ ഷഹാനയുമായിരുന്നു സജ്ജാദ് വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. പലതവണ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം ഇരുവരും തമ്മിലുള്ള വഴക്ക് ശക്തമായി. ഇതോടെ ഷഹാന അടുക്കളയില്‍ കയറി കത്തി കൈയ്യില്‍ വെച്ചു. ഇതിന് പിന്നാലെയാണ് ഇവരെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതെന്നും അസ്മ പറഞ്ഞു. ഷഹാനയുടെ ജീവിത രീതിക്കുള്ള വരുമാനം തനിക്കില്ലായിരുന്നു. അതുകൊണ്ടാണ് സ്വന്തം വരുമാനം കൊണ്ട് ജീവിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതെന്നും അസ്മ പറഞ്ഞു.

സ്ത്രീധനമായി 25 പവന് സ്വര്‍ണം നല്‍കിയെന്ന ഷഹാനയുടെ ബന്ധുക്കളുടെ ആരോപണം അസ്മ തള്ളി. അവര്‍ ഒന്നും കൊടുക്കില്ലെന്ന് പറഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. അവര്‍ക്ക് ഒരു ഗതിയുമില്ല. ഒളിച്ചോടുമെന്ന് കരുതിയാണ് വിവാഹം കഴിപ്പിച്ചതെന്ന്, ഷഹാനയുടെ സഹോദരന് ബിലാല്‍ പറഞ്ഞിരുന്നു. സ്ത്രീധനമായി എന്റെ കൈയ്യില്‍ ഒന്നും തന്നിട്ടില്ല. അവര്‍ക്ക് കൊടുത്തത് എന്ത് ചെയ്തെന്ന് അറിയില്ല. കല്യാണം വീട്ടുകാര്‍ ചേര്‍ന്നാണ് ആലോചിച്ചത്. എന്നാല്‍ ഷഹാനയുടെ ചുറ്റുപാട് കണ്ടപ്പോള്‍ ബന്ധം വേണ്ടെന്ന് വെച്ചു. പക്ഷേ അവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. സജ്ജാദ് രണ്ട് വര്‍ഷത്തിന് ശേഷം വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് നടത്തി കൊടുത്തത്. അവന് കുറ്റം ചെയ്തിട്ടുണ്ടെന്ന് ശിക്ഷിക്കപ്പെടണം. ലഹരി ഉപയോഗിക്കുന്ന കാര്യം അറിയില്ലെന്നും അസ്മ വ്യക്തമാക്കി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications