കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ടിപിആര്‍ 20 ശതമാനത്തിനു മുകളില്‍ നാല് തദ്ദേശസ്ഥാപനങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ ജൂണ്‍ അഞ്ചു മുതല്‍ 11 വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ 20 ശതമാനത്തിനു മുകളില്‍. പെരുവയല്‍ 26 ശതമാനം, പെരുമണ്ണ 24 ശതമാനം, കാരശ്ശേരി 23 ശതമാനം, മുക്കം 20 ശതമാനം, എന്നിങ്ങനെയാണ് നിരക്കുകള്‍. 15 ശതമാനത്തിനും 20 ശതമാനത്തിനുമിടയില്‍ 13 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.

1

മണിയൂര്‍ 19, കുന്നമംഗലം 18, മാവൂര്‍ 18, ഫറോക്ക് 18, താമരശ്ശേരി 18, കുരുവട്ടൂര്‍ 17, ഒഞ്ചിയം 17, ഏറാമല 16, ചാത്തമംഗലം 16, കക്കോടി 16, ഒളവണ്ണ 15, കാക്കൂര്‍ 15, കായക്കൊടി 15 എന്നിങ്ങനെയാണ് നിരക്കുകള്‍.37 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര്‍ പത്തുശതമാനത്തിനു താഴെയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 14 ശതമാനമാണ് ടി.പി.ആര്‍.വെള്ളിയാഴ്ചത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 9.41 ശതമാനമാണ്.

പുതുതായി വന്ന 1876 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 38066 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 629092 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 201 പേര്‍ ഉള്‍പ്പെടെ 2355 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 169073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് 10876 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ആകെ 2301474 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2298376 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2007697 എണ്ണം നെഗറ്റീവാണ്.

അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 499 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 44 കേസുകളും റൂറലില്‍ 43 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 320 കേസുകളും റൂറലില്‍ 92 കേസുകളുമെടുത്തു.

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

ഇതിനിടെ ജില്ലയില്‍ ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ ജില്ലാ ഭരണകൂടത്തിന് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി. ക്രോമ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയത്. ജില്ലാ കളക്ടര്‍ സാംബശിവറാവു ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

Kozhikode
English summary
more than 20 percent tpr rate in 4 local bodies in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X