Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് 5,44850 രൂപ

കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ ഞായറാഴ്ച ബാലുശേരിയില്‍ നിന്ന് 1,20000 രൂപയും തിരുവമ്പാടിയില്‍ നിന്ന് 341350 രൂപയും കുന്ദമംഗലത്ത് നിന്ന് 83500 രൂപയും പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 45,00230 രൂപ പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

1

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷല്‍ ജനറല്‍ ഒബ്സര്‍വര്‍ രാമകൃഷ്ണറാവുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. നീതിപൂര്‍വ്വകമായ വോട്ടെടുപ്പ് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുന്നതിന്് അദ്ദേഹം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ തെരഞ്ഞെടുപ്പു കാലത്ത് ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം ? | Oneindia Malayalam

    തെരഞ്ഞെടുപ്പ് യോഗങ്ങള്‍, പ്രചാരണ പരിപാടികള്‍, വിവാഹങ്ങള്‍ ഉള്‍പ്പെടെ മറ്റു പൊതുപരിപാടികളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സെക്ടര്‍ മജിസ്‌റ്റ്രേുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പൊതുപരിപാടികള്‍, വിവാഹങ്ങള്‍ എന്നിവ സംബന്ധിച്ച് സെക്രട്ടറിമാര്‍ ബന്ധപ്പെട്ട സെക്ടര്‍ മജിസ്‌ട്രേറ്റിന് വിവരങ്ങള്‍ കൈമാറണം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍ കൂടിയുള്ള സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ ജോലി തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കളക്ടര്‍ നേരിട്ട് നടപടി സ്വീകരിക്കും.

    കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

    അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ അതത് നിയോജക മണ്ഡലം പരിധിയില്‍പ്പെട്ട പോളിംഗ് സ്റ്റേഷനില്‍ വരണാധികാരികള്‍ സൗകര്യമൊരുക്കി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും 28, 29, 30 തിയതികളിലായി രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+