കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് തദ്ദേശ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ ശക്തമാക്കും, കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങും

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്കു പുറമേ ഓരോ വാക്സിനേഷന്‍ സെന്റര്‍ കൂടി ഉടന്‍ തുറക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

പരമാവധി പേര്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടി ജില്ലാ ഭരണകൂടം അടുത്തിടെ സ്വീകരിച്ചിരുന്നു.ജില്ലയില്‍ ഇതുവരെ 9,56,925 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തിട്ടുണ്ട്. ഇതില്‍ 7,69,906 ആളുകള്‍ ആദ്യ ഡോസും 1,87,019 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചു.വാക്സിനേഷന്‍ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനുമാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിറ്റി ഹാളുകളോ ടൗണ്‍ ഹാളുകളോ ഇതിനായി ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ പ്രദേശങ്ങള്‍, മത്സ്യത്തൊഴിലാളികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെയും താമസ സ്ഥലം തുടങ്ങിയ ഇടങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉറപ്പുവരുത്തും. അധികമായി ഏര്‍പ്പെടുത്തുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ വിന്യസിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ മൊബൈല്‍ യൂണിറ്റിലെ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം.

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

വാക്സിനേഷന്‍ ജോലിക്ക് നിയോഗിക്കപ്പെട്ടതില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കും. സമ്പര്‍ക്കാന്വേഷണം (കോണ്‍ടാക്ട് ട്രേസിങ്) ശക്തമാക്കാനും കോവിഡ് ലക്ഷണങ്ങളുള്ള 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും കിടപ്പുരോഗികളെയും ഗൃഹവാസ പരിചരണകേന്ദ്രത്തിലേക്ക് മാറ്റാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Kozhikode
English summary
more vaccination will start in kozhikode local bodies for vaccination drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X