ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി: കിണറ്റിൽ ചാടിയ അമ്മ അറസ്റ്റിൽ
നാദാപുരം: നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം യുവതിയും കിണറ്റിൽ ചാടിയെങ്കിലും ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയായ സുബീനാ മുംതാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിയുപി സ്കൂളിന് സമീപത്ത് മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടേയും മക്കളായ ഫാത്തിമ നൌഹ, മുഹമ്മദ് റസ് വിൻ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ആദ്യം കുട്ടികളെ കിണറ്റിലെറിഞ്ഞ് ഏറെ സമയത്തിന് ശേഷമാണ് യുവതി കിണറ്റിലേക്ക് എടുത്ത് ചാടിയത്. അതേ സമയം കിണറ്റിലേക്ക് ചാടുന്നതിന് മുമ്പായി സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്യുകയും ചെയ്തിരുന്നു. മക്കളെ കൊലപ്പെടുത്തിയെന്നും ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് ബഹളം വെച്ചതോടെയാണ് റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരമറിഞ്ഞത്. കുട്ടികളുടെ മൃതദേഹം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് നൽകിയ സുബീനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ആശുപത്രിയിലെത്തിച്ച ശേഷമാണ് യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആരോഗ്യ സ്ഥിതി അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേ സമയം എന്തെങ്കിലും തരത്തിലുള്ള കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട് കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സുബിന മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications