• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്‍ഡിഗോയ്‌ക്കെതിരെ കൂടുതല്‍ പണി വരും; മറ്റ് വിമാനക്കമ്പനികള്‍ക്കും തലവേദന, പരിശോധന വ്യാപകമാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ്സ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ കൂടുതല്‍ നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പ്. വാഹന നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോയുടെ ബസ്സ് കസ്റ്റഡിയില്‍ എടുത്തത്. പരിശോധന വ്യാപകമാക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ആദ്യ ഘട്ടമായി നികുതി അടയ്ക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ടെന്നാണ് പരിശോധിക്കുക. ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ പണി വരുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. സാധാരണയായി വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങള്‍ രജിസ്‌ട്രേഷന് ആവശ്യമില്ല.

ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍

പക്ഷേ ഇപ്പോള്‍ പിടിച്ചെടുത്ത വണ്ടി നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തവയാണ്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും. ഇന്‍ഡിഗോയ്ക്ക് മാത്രമല്ല മറ്റ് വിമാനക്കമ്പനികളുടെ വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിടുമെന്ന് സാരം. ആറ് മാസത്തെ നികുതി കുടിശ്ശികയാണ് ഇന്‍ഡിഗോയില്‍ നിന്് ലഭിക്കാനുള്ളത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്റിഗോ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്.

അതേസമയം ബസ്സ് വിട്ടുനല്‍കണമെങ്കില്‍ നികുതിയും പിഴയും അടയ്ക്കണമെന്നാണ് ആര്‍ടിഒ അധികൃതര്‍ അറിയിച്ചത്. വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുന്ന ബസ്സാണ് ഇപ്പോള്‍ എംവിഡിയുടെ കസ്റ്റഡിയിലുള്ളത്. 40000 രൂപയാണ് കമ്പനി നികുതിയായി അടയ്ക്കാറുള്ളത്. സര്‍വീസ് സെന്ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കഴിഞ്ഞ ദിവസം ഇതേ വിമാന കമ്പനി മൂന്നാഴ്ച്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ഇവരുടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമര്‍ശിച്ചു. ഇന്‍ഡിഗോ ബസ് പിടിച്ചത് അല്‍പ്പത്തരമാണെന്നും, എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും, വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ

Recommended Video

cmsvideo
  മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala
  Kozhikode
  English summary
  motor vehicle department will take more action against indigo after seizeing their bus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X