സര്‍ക്കാരിന്റേത് ഗുരുതര നിയമലംഘനം; നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് എംടി രമേശ്
കോഴിക്കോട്: സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമായി ഈ ദിനം അടയാളപ്പെടുത്തുമെന്ന് എംടി രമേശ് പറഞ്ഞു. സ്പീക്കറും ധനമന്ത്രിയും പറയുന്നത് പോലെ നിയമസഭയല്ല പരമാധികാരി. പരമാധികാരം ഭരണഘടനയ്ക്കാണ്. ആ ഭരണഘടനയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് കുറ്റപ്പെടുത്തി.

ഭരണഘടനാപരമായ നിയമങ്ങളെ നിരാകരിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന നിയമസഭ ചെയ്തിട്ടുള്ളത്, എല്‍ഡിഎഫിനുള്ള ഭൂരിപക്ഷം ഉപയോഗിച്ച്, അവരുടെ അധികാരം ഉപയോഗിച്ച്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുന്നില്‍ നിഷ്പ്രഭരായി പോയ പ്രതിപക്ഷം മുന്നിലുണ്ടെന്ന സാങ്കേതികത ഉപയോഗിച്ച് നമ്മുടെ നിയമസഭ പാര്‍ലമെന്ററി ജനാധിപത്യത്തെയും ജനങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും വെല്ലുവിളിക്കുകയാണെന്നും എംടി രമേശ് പറഞ്ഞു.
ഗുരുതരമായ സാഹചര്യമാണ് ഇന്ന് നിയമസഭയില്‍ ഉണ്ടായത്. അതുകൊണ്ടാണ് സംസ്ഥാന നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് ബിജെപി ചൂണ്ടിക്കാണുന്നത്. സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നിയമസഭയില്‍ ഒരു മുന്നണിക്ക് ഭൂരിപക്ഷമുണ്ടെന്ന് കരുതി അവര്‍ ഗുരുതര നിയമലംഘനമാണ് നടത്തിയത്. സിപിഎമ്മിനെ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന നിലപാടാണ് ഇതിന് പിന്നിലെന്നും രമേശ് വ്യക്തമാക്കി.
Recommended Video
സര്‍ക്കാരിന് അവസരമൊരുക്കി കൊടുക്കുന്നത് പ്രതിപക്ഷമാണ്. ഭരണഘടനയ്ക്ക് മുകളിലാണ് സര്‍ക്കാര്‍ എന്ന തോന്നലാണ് ഉള്ളത്. പരമാധികാരമുള്ള ഭരണഘടനയെ നിരാകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് ഇടതുപക്ഷവും യുഡിഎഫും നടത്തുന്നതെന്നും, യുഡിഎഫിനെ നയിക്കുന്നത് ഉമ്മന്‍ ചാണ്ടിയല്ല കുഞ്ഞാലിക്കുട്ടിയാണെന്നും എംടി രമേശ് പറഞ്ഞു. നേരത്തെ ബിജെപി നേതാക്കളായ വി മുരളീധരനും പികെ കൃഷ്ണദാസും ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
-
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications