മനിതി എത്തിയതിനു പിന്നില്‍ ഗൂഢാലോചന, സിപിഎം കേരള- തമിഴ്നാട് ഘടകമാണ് യുവതികളെ ശബരിമലയിൽ എത്തിച്ചതെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: ശബരി മല ദര്‍ശനത്തിന് മനിതി സംഘം എത്തിയതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പൊലീസും സര്‍ക്കാരും കപടനാടകം കളിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെയും തമിഴിനാട്ടിലെയും സി പി എം ഘടകങ്ങള്‍ ഒത്തുചേര്‍ന്നാണ് യുവതികളെ എത്തിച്ചതെന്നും മുല്ലപ്പള്ളി കോഴിക്കോട് ഡി സി സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്‌നേഹിതയെ വിവാഹം കഴിക്കാന്‍ ശസ്ത്രക്രിയ നടത്തി ആണായി; അവസാനം സ്‌നേഹിത കാലുമാറി, പേരാമ്പ്ര പെരുവെണ്ണാമൂഴി സ്വദേശിനി അര്‍ച്ചനാരാജിന് സംഭവിച്ചത്...
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണോ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. ആര്‍.എസ്.എസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ശബരിമല അയോദ്ധ്യയാക്കാനുള്ള അവരുടെ ശ്രമത്തിന് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് മതേതര വിശ്വാസികള്‍ അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയല്ല മറിച്ച് പ്രളയമാണ് സംസ്ഥാനത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നം. പ്രളയബാധിതരുടെ കാര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. പ്രളയത്തില്‍ കൃഷിഭൂമിയും കിടപ്പാടവും നഷ്ടമായി ദുരിതം അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിനുള്ള രൂപരേഖ പോലും തയ്യാറാക്കിയിട്ടില്ല. പ്രളയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല. സര്‍ക്കാരിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയാണ് ചെയ്തത്.
പ്രളയപുനരധിവാസ നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ദുരന്തബാധിതരെ അണിനിരത്തി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് 29ന് തിരുവനന്തപുരത്ത് ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ തീരുമാനമെടുക്കും. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കാര്‍ഷിക വായ്പ രണ്ടു ലക്ഷം വരെ അടിയന്തരമായി എഴുതി തള്ളാന്‍ നടപടി വേണം.
സി പി എമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷസംഘടനകള്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഉന്നയിച്ച ആവശ്യമാണിത്. കേരളത്തിലെ കാര്‍ഷിക മേഖല അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ മാനസിക സംഘര്‍ഷത്തിലാണ്. കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടം എഴുതി തള്ളുകയായിരുന്നു.
സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നം മനസ്സിലാക്കി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളുമായി ബന്ധപ്പെട്ട് എ ഐ സി സിയോ, കെ പി സി സിയോ ഒരു ഗ്രേഡിങും നടത്തിയിട്ടില്ല. ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും അദ്ധ്യക്ഷന്‍മാരെയും മാറ്റാന്‍ തീരുമാനിച്ചിട്ടില്ല. അധ്യക്ഷന്‍മാരെയും മറ്റും നിരീക്ഷിക്കാനും ഗ്രേഡിംങ് നടത്താനും ഏജന്‍സികളെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളുടെ പരാജയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണ്. എ ഐ സി സിയും കെ പി സി സിയും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാവും കണ്ടെത്തുകയെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, ഡി സി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications