നിപ വൈറസ്: മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് നിയന്ത്രണം, കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രത നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങളുമായി പൊലീസ്. മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം ഉള്‍പ്പടെയുളള നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം ചേരും.

കോഴിക്കോട് ചാത്തമംഗലത്തിനടുള്ള കുട്ടിയുടെ വീടിന് സമീപത്തെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം വാര്‍ഡ് പൂര്‍ണമായും അടച്ചു. 8,11,12 വാര്‍ഡുകളില്‍ ഭാഗികമായ നിയന്ത്രണങ്ങളും നടപ്പാക്കുന്നുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് റോഡുകള്‍ പൂര്‍ണമായും ്അടച്ചിട്ടുണ്ട്.
കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഇപ്പോള്‍ 17 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അഞ്ച് പേര്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. തുടക്കം സാധാരണ പനിയായിരുന്നു കുട്ടിക്കുണ്ടായത്. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പിന്നിടാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ എത്തുമ്പോള്‍ 104 ഡിഗ്രി പനി ഉണ്ടായിരുന്നു.
പിന്നാലെ കുട്ടിക്ക് അപസ്മാരം, ഛര്‍ദ്ദി അനുഭവപ്പെട്ടു. അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിപയെന്ന് സംശയം. തുടര്‍ന്നാണ് പൂനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.അതേസമയം, കുട്ടിയുടെ മൃതദേഹം കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തുള്ള കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ നടക്കും. ഇവിടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
ആരോഗ്യപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നൂറ് മീറ്റര്‍ ചുറ്റളവില്‍ ആരെയും കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018ല്‍ നിപ ബാധിച്ചവരെയും ഇവിടെയായിരുന്നു സംസ്‌കരിച്ചത്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ അത് തുടര്‍ന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications