റോഡ് വികസനത്തിന് കെട്ടിടമെടുത്തിട്ട് നഷ്ടപരിഹാരം നല്‍കിയില്ല: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: സംസാരശേഷിയില്ലാത്ത മകളുമായി ജീവിക്കുന്ന പിതാവിന്റെ ഏക ഉപജീവന മാര്‍ഗ്ഗമായ പപ്പട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടും വാണിജ്യ കുടിയാന്‍ എന്ന നിലയിലുള്ള നഷ്ടപരിഹാരം നിഷേധിച്ചത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പുതിയ പാലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
35 വര്‍ഷമായി പുതിയ പാലത്ത് ഓമന പപ്പടം എന്ന സ്ഥാപനം നടത്തുന്ന ഭാസ്‌കരന്റെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പുതിയ പാലം അനുബന്ധ റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്തത്. ഭാസ്‌കരന്‍ ഇതിന് സമീപം മറ്റൊരു കടയില്‍ സ്ഥാപനം പുനരാരംഭിച്ചുവെന്ന് പറഞ്ഞാണ് നഷ്ടപരിഹാരം നിഷേധിച്ചത്. ഇത് ശരിയല്ലെന്ന് പരാതിയില്‍ പറയുന്നു.
നേരത്തെ കോഴിക്കോട് നഗരത്തിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പ്രവേശനം നിരോധിച്ചിരിക്കുന്ന വഴിയിലൂടെ മോട്ടോര്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് നഗരത്തില്‍ പതിവാണ്. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് നിയമ ലംഘനങ്ങള്‍ക്ക് സഹായകരമാകുന്നുണ്ട്. വാഹനങ്ങളിലുള്ള അമിത പ്രകാശമുള്ള ലൈറ്റുകളും അമിതവേഗതയും നഗരത്തില്‍ പതിവാണ്. രാത്രി എട്ടുകഴിഞ്ഞാല്‍ ഗതാഗത നിയമന ലംഘനങ്ങള്‍ തടയാന്‍ നഗരത്തില്‍ പോലീസുകാരെ നിയോഗിക്കാറില്ലെന്നും കമ്മീഷന്‍ പറയുന്നു.
രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നതില്‍ പിന്നിലല്ല. കണ്ണൂര്‍- കോഴിക്കോട്, വയനാട് കോഴിക്കോട് റോഡുകളിലും വണ്‍വേ നിയമ ലംഘനങ്ങള്‍ പതിവാണ്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.












Click it and Unblock the Notifications