• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിങ്കല്‍ ക്വാറി കാരണം അന്തരീക്ഷ മലിനീകരണമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍; പരാതി തള്ളി

Google Oneindia Malayalam News

കോഴിക്കോട്: കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശവാസി സമര്‍പ്പിച്ച പരാതിയാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് തള്ളിയത്.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്.

ക്വാറിയുടെ പ്രവര്‍ത്തനം കാരണം പരിസ്ഥിതി മലിനീകരണമില്ലെന്നും പരാതിക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് ഭംഗം വന്നിട്ടുണ്ടെന്ന പരാതി ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

നേരത്തെ 168 ഗുണഭോക്താക്കള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സര്‍ക്കാരുകളും സര്‍ക്കാര്‍ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

കോഴിക്കോട് ജില്ലയില്‍ കരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച സ്ഥലത്തെ കുറിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ നിരീക്ഷണം. കോഴിക്കോട് ജില്ലാകളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരുവട്ടൂര്‍ പഞ്ചായത്തില്‍ അനുവദിച്ച് നല്‍കിയ ഭൂമിയിലേക്ക് വാഹനഗതാഗതം ലഭ്യമല്ലെന്ന് പറയുന്നു. പുറ്റമണ്ണില്‍ താഴം റോഡില്‍ നിന്നും റോഡ് വെട്ടിയിട്ടുണ്ട്.

AIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

168 വ്യക്തികള്‍ക്ക് ഭൂമി പതിച്ചു നല്‍കിയെങ്കിലും താമസക്കാരാരും എത്തിയിട്ടില്ല. അതിനാല്‍ പഞ്ചായത്ത് സ്‌പെഷ്യല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ 3 സെന്റ് ഭൂമി അനുവദിച്ച ചെന്നിക്കോട് പറമ്പില്‍ ഉഷയ്ക്ക് വേണ്ടിയാണ് പൊതു പ്രവര്‍ത്തകനായ എസി ഫ്രാന്‍സിസ് കമ്മീഷനെ സമീപിച്ചത്. ഉഷ അടക്കമുള്ള 168 പേര്‍ക്കും വീട് നിര്‍മ്മിക്കാന്‍ സൗകര്യപ്രദമായ സ്ഥലം അനുവദിക്കുകയോ അല്ലെങ്കില്‍ നിലവില്‍ സ്ഥലം സഞ്ചാരയോഗ്യമാക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

എളുപ്പവും പ്രാവര്‍ത്തികവുമായത് ഏതാണെന്ന് പരിശോധിച്ച് എത്രയും വേഗം ജില്ലാ കളക്ടര്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.

അതേസമയം ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി പൊതുവിതരണം, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്ക്വാഡുകള്‍ വിപണി പരിശോധന ശക്തിപ്പെടുത്തും.

കടകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, രേഖകളില്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Kozhikode
English summary
no environment pollution because of quarry says human rights commission, rejects complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X