കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് നാല് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ലോക്ഡൗണ്‍ ഇളവുകള്‍ ബാധമകല്ല

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് നാളെ പ്രാബല്യത്തില്‍ വരുന്ന ലോക് ഡൗണ്‍ ഇളവുകള്‍ കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്ടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ചെങ്ങോട്ടുകാവ്, കടലുണ്ടി, തിക്കോടി, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുന്‍സിപ്പാലിറ്റികളിലും നിയന്ത്രണം തുടരും.

1

ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പലചരക്കു കടകള്‍, പൊതുവിതരണകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു മണി വരെയാണ് പ്രവര്‍ത്തന സമയം. ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്രകളും അനുവദിക്കില്ല.

ഹൈക്രിറ്റിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ദേശസാല്‍കൃത, സഹകരണ, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 50 ശതമാനം ജീവനക്കാരെയേ അനുവദിക്കൂ. ഒരേ സമയം ബാങ്കിനകത്ത് പരമാവധി അഞ്ച് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 25 ശതമാനത്തില്‍ കൂടുതലായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ എല്ലാ വിധത്തിലുമുളള ആള്‍ക്കൂട്ടങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 570 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 40 കേസുകളും റൂറലില്‍ 63 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 268 കേസുകളും റൂറലില്‍ 199 കേസുകളുമെടുത്തു.

Kozhikode
English summary
no lock down easing measure in high critical zone in kozhikode says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X