വെള്ളവും വൈദ്യുതിയുമില്ലാത്ത സ്ഥലം പതിച്ചു നല്‍കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: 168 ഗുണഭോക്താക്കള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സര്‍ക്കാരുകളും സര്‍ക്കാര്‍ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കോഴിക്കോട് ജില്ലയില്‍ കരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച സ്ഥലത്തെ കുറിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം. കോഴിക്കോട് ജില്ലാകളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരുവട്ടൂര്‍ പഞ്ചായത്തില്‍ അനുവദിച്ച് നല്‍കിയ ഭൂമിയിലേക്ക് വാഹനഗതാഗതം ലഭ്യമല്ലെന്ന് പറയുന്നു. പുറ്റമണ്ണില്‍ താഴം റോഡില്‍ നിന്നും റോഡ് വെട്ടിയിട്ടുണ്ട്.

168 വ്യക്തികള്‍ക്ക് ഭൂമി പതിച്ചു നല്‍കിയെങ്കിലും താമസക്കാരാരും എത്തിയിട്ടില്ല. അതിനാല്‍ പഞ്ചായത്ത് സ്‌പെഷ്യല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ 3 സെന്റ് ഭൂമി അനുവദിച്ച ചെന്നിക്കോട് പറമ്പില്‍ ഉഷയ്ക്ക് വേണ്ടിയാണ് പൊതു പ്രവര്‍ത്തകനായ എസിഫ്രാന്‍സിസ് കമ്മീഷനെ സമീപിച്ചത്.
ഉഷ അടക്കമുള്ള 168 പേര്‍ക്കും വീട് നിര്‍മ്മിക്കാന്‍ സൗകര്യപ്രദമായ സ്ഥലം അനുവദിക്കുകയോ അല്ലെങ്കില്‍ നിലവില്‍ സ്ഥലം സഞ്ചാരയോഗ്യമാക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എളുപ്പവും പ്രാവര്‍ത്തികവുമായത് ഏതാണെന്ന് പരിശോധിച്ച് എത്രയും വേഗം ജില്ലാ കളക്ടര്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.
അതേസമയം സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ജില്ലയിലെ നൂറോളം വരുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലായ സംഭവത്തിലും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ഈ വിഷയം പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മിഠായി പദ്ധതി ഉള്‍പ്പെടെ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പാളിയെന്നും ആക്ഷേപമുണ്ട്.
വിദ്യാലയങ്ങളില്‍ ഇത്തരം കുട്ടികളെ പരിചരിക്കാന്‍ ആളില്ലാത്തതാണ് ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് ബുദ്ധിമുട്ടായത്. ഒരു ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവരുടെ ശരീരത്തിലെ പ്രമേഹ അളവ് വലിയ തോതില്‍ മാറിമറിയും. അതിനാല്‍ കുട്ടികളുടെ കൈകളില്‍ 6 മുതല്‍ 10 തവണ വരെ കുത്തി ഓരോദിവസവും പ്രമേഹം പരിശോധിക്കണം.
പ്രമേഹം പരിശോധിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം തുടങ്ങിയിട്ടില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.












Click it and Unblock the Notifications