മാധ്യമപ്രവർത്തകരെ ആക്രമിച്ചു: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്: വനിതാ മാധ്യമ പ്രവര്‍ത്തക അടക്കമുളളവരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കോഴിക്കോട് ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം വിളിച്ച് ചേര്‍ത്തത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസുകാര്‍ അധിക്ഷേപിച്ചു. പെണ്ണാണെന്ന് നോക്കില്ലെന്നും കായികമായി തന്നെ നേരിടും എന്നുമാണ് കോണ്‍ഗ്രസുകാര്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ചത്. മാതൃഭൂമിയിലേയും ഏഷ്യാനെറ്റിലേയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.
കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്‍ അടക്കമുളള 20 പേര്‍ക്കെതിരെയാണ് കേസ്. കസബ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ടി സിദ്ദിഖ് അനുകൂലികള്‍ ആണ് കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞു. സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രസ്താവന: '' കോൺഗ്രസിലെ എ ഗ്രൂപ്പിലെ ഒരു വിഭാഗം ചേർന്ന യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ക്രൂരമായി കൈയേറ്റം ചെയ്ത കോൺഗ്രസ് നടപടി അപലപനീയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെയാണ് തടഞ്ഞു വക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്ത സംഭവം കോൺഗ്രസ്സിന്റെ ഗുണ്ടാ സംസ്കാരത്തിന്റെ തെളിവാണ്. കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണ് തുടർച്ചയായി കേരളത്തിൽ അവർ നടത്തുന്ന ആക്രമണങ്ങൾ. ദീർഘനേരം നീണ്ടുനിന്ന റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെ ആക്രമിച്ച സംഭവം കഴിഞ്ഞു, ദിവസങ്ങൾ മാത്രമാകുമ്പോഴാണ് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ നടന്ന രഹസ്യയോഗം റിപ്പോട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് കോൺഗ്രസ് അനുകൂലികൾ കയ്യേറ്റം ചെയ്തത്. തൊഴിൽ ചെയ്യാനത്തെത്തിയവരെ ശാരീരികമായി ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കെ സുധാകരന്റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. എതിരഭിപ്രയങ്ങളെ കായികമായി നേരിടുന്നത് കോൺഗ്രസ് നയമാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications