വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്
കോഴിക്കോട്: വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പില്‍ കര്‍ണ്ണാടക സൂറത് കല്ലിലെ കോളേജില്‍ ബി.ഡി.എസിന് ചേര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് വായ്പ അനുവദിച്ചില്ലെന്ന പരാതിയില്‍ ബാങ്ക് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എസ്ബിഐ. ബാലുശ്ശേരി ശാഖാ മാനേജര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നോട്ടീസയച്ചത്.
നന്മണ്ട സ്വദേശി കെകെ വിനോദ്കുമാറും എംപി വന്ദനയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പിതാവിന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരു പറഞ്ഞാണ് വായ്പ അനുവദിക്കാത്തത്. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജനുവരി 17 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

അതേസമയം പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ഉറപ്പാക്കുന്നതിന് നടപടി തുടങ്ങി. 12 പേരാണ് ഇത്തരത്തില്‍ ഭവനരഹിതരായുള്ളത്.
ഇതില്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആറ് പേര്‍ക്ക് ഉടന്‍ വീട് പ്രവൃത്തി ആരംഭിക്കും.ലൈഫ് 2020ലെ 66 പട്ടികജാതി കുടുംബങ്ങള്‍ക്കും ഈ സാമ്പത്തിക വര്‍ഷം തന്നെ എഗ്രിമെന്റ് വെക്കുന്നതിന് ഭരണസമിതി തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജനറല്‍ വിഭാഗത്തില്‍ ആദ്യഘട്ടം ഈ വര്‍ഷം ആരംഭിക്കും.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ജില്ലയില്‍ നടന്ന വാട്ടര്‍ ഫെസ്റ്റും ഇതിനിടെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ 2 വിന്റെ ഭാഗമായി നേവിയുടെ ഹെലികോപ്റ്റര്‍ രക്ഷാദൗത്യം കാണികളില്‍ ആവേശമായി.
കൊച്ചിയില്‍ നിന്നും എത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എഎല്‍എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബേപ്പൂര്‍ കപ്പല്‍ ചാലില്‍ കുടുങ്ങിയ ആളെ കമാന്‍ഡോസ് രക്ഷപ്പെടുത്തിയതോടെ ജനം കയ്യടിച്ച് അഭിനന്ദിച്ചു.
കപ്പലുകള്‍, മത്സ്യബന്ധന യാനങ്ങള്‍ തുടങ്ങിയവ അപകടത്തില്‍പ്പെടുമ്പോഴും പ്രളയ സമാന സാഹചര്യങ്ങളിലും നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച്ചക്കാണ് കാണികള്‍ സാക്ഷികളായത്.
അമ്പതടിയോളം ഉയരത്തില്‍ ഉയര്‍ന്നു നിന്ന ഹെലികോപ്റ്ററില്‍ നിന്ന് കയര്‍ വഴി ആളിറങ്ങി അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്നതായിരുന്നു പ്രദര്‍ശിപ്പിച്ചത്. കൗതുകവും ആകാംക്ഷയും വാനോളമുയര്‍ത്തിയ ഹെലികോപ്റ്റര്‍ രക്ഷാദൗത്യം കാണാനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും സന്നിഹിതനായിരുന്നു.












Click it and Unblock the Notifications