കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോധികയുടെ വസ്തു കൈയേറി റോഡ് നിര്‍മ്മാണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Google Oneindia Malayalam News

കോഴിക്കോട് : നിര്‍ദ്ധനയും രോഗിയുമായ വയോധികയുടെ പേരിലുള്ള സ്ഥലം ചില രാഷ്ട്രീയക്കാര്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വെട്ടി പിടിച്ച് റോഡ് നിര്‍മ്മിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഡിസംബര്‍ 27ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കുരിക്കത്തൂര്‍ സ്വദേശിനി ജാനകി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ബി.ടെക് പാസായ മകന്‍ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാണ്. ചോര്‍ന്നൊലിക്കുന്ന ഓല മേഞ്ഞ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

1

അതേസമയം പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയും മനോധൈര്യത്തോടെയും പൊരുതിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകള്‍ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണംനോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം, ക്ഷീരപഥത്തില്‍ അജ്ഞാത സംഭവം നടക്കും; 4 ദിവസങ്ങള്‍ സൂക്ഷിക്കണം

നമ്മള്‍ ബേപ്പൂരും റഹിമാന്‍ ബസാര്‍ ഫുട്‌ബോള്‍ അസോസിയേഷനും (റഫ) ഏഞ്ചല്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഉയരെ പ്രതിഭാസംഗമവും കലാവിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മുടിക്കൊഴിച്ചില്‍ ശീലമായോ; എങ്കില്‍ ഉടന്‍ മാറ്റണം, ഈ ടിപ്പ്‌സ് ശീലമാക്കിയാല്‍ മാറ്റം പറന്നെത്തും!!

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ചു ജീവിതത്തില്‍ മുന്നേറുന്ന പ്രതിഭകളെ വേദിയില്‍ ആദരിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നവരെയും ഉപഹാരം നല്‍കി ആദരിച്ചു.

Kozhikode
English summary
old women's land encroached, human rights commission files case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X