മാലിന്യത്തിന് നോ പറഞ്ഞ് പന്നിയങ്കര മേല്‍പ്പാലം, പൂന്തോട്ടം സ്ഥാപിച്ച് ഹീറോയായി ഷംസീര്‍
കോഴിക്കോട്: ഗതാഗത കുരുക്കിന് പരിഹാരമിട്ട് കൊണ്ടായിരുന്നു പന്നിയങ്കരയില്‍ മേല്‍പ്പാലം സാധ്യമായത്. ജനങ്ങളുടെ ചിരകാല അഭിലാഷം കൂടിയായിരുന്നു ഇത്. എന്നാല്‍ പാലം വന്നതൊക്കെ മറന്ന് മാലിന്യത്തിന്റെ കൂമ്പാരമായിരുന്നു അടുത്ത കാലം വരെ കോഴിക്കോട് പന്നിയങ്കരയിലുള്ള ഈ മേല്‍പ്പാലം. മികച്ച നിലവാരത്തില്‍ പണിത ഈ മേല്‍പ്പാലം മാലിന്യം കൊണ്ട് നിറഞ്ഞപ്പോള്‍ അതിനെ സംരക്ഷിച്ചിരിക്കുകയാണ് ഒരു ചെറുപ്പക്കാരന്. ഒരു പൂന്തോട്ടമൊരുക്കിയാണ് മേല്‍പ്പാലത്തിന്റെ അടിഭാഗം അദ്ദേഹം സംരക്ഷിച്ചത്. പറയുന്നത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍ എന്നതാണ് വാസ്തവം.

തന്റെ താമസ സ്ഥലത്തും സമീപത്തുമുള്ള പ്രദേശങ്ങളെ മാലിന്യ മുക്തമാക്കുകയാണ് ഷംസീര്‍. പതിയെ ആണെങ്കിലും അതിന് പുരോഗതിയുണ്ട്. ഈ മാലിന്യങ്ങളെയെല്ലാം മാറ്റിയാണ് പന്നിയങ്കര മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്ത് പൂന്തോട്ടം സ്ഥാപിച്ചത്. മുംബൈയിലും ഹൈദരാബാദിലുമൊക്കെ കാണുന്നത് പോലെ തന്നെയാണ് പന്നിയങ്കര മേല്‍പ്പാലത്തിലെ പൂന്തോട്ടവും. ഇത് ഷംസീറിന് പെട്ടെന്നുണ്ടായ ചിന്തയല്ല. പ്രഭാത സവാരിക്കിറങ്ങിയ ഒരു ദിവസം മനസ്സിനെ വേദനിപ്പിച്ച കാഴ്ച്ചയാണ് ഇത്തരമൊരു പ്രയത്നത്തിന് മുന്‍കൈയ്യെടുക്കാന്‍ ഷംസീറിനെ പ്രചോദിക്കുന്നു. പന്നിയങ്കര പാലത്തിന് സമീപം മാലിന്യങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നത് പ്രഭാത സവാരിക്കിടയില്‍ ഷംസീര്‍ കണ്ടിരുന്നു.
മാലിന്യങ്ങള്‍ നിറഞ്ഞത് മാത്രമല്ല, നായകള്‍ ഈ മാലിന്യം ഭക്ഷിക്കാനെത്തുന്നതും ഇവിടെ പെരുകുന്നതും ഷംസീറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ നായ്ക്കള്‍ ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറി വലിയ അപകടങ്ങള്‍ ഉണ്ടാവുന്നതും പതിവായിരുന്നു. മാലിന്യങ്ങള്‍ ചുറ്റും നായകള്‍ ഓടിനടക്കുന്നത് കൊണ്ടായിരുന്നു പ്രശ്നങ്ങള്‍ കൂടുതലായിരുന്നത്. ഇത് കണ്ട് മനസ്സ് മടുത്ത് ജനങ്ങളെ ബോധവത്കരിക്കാനായിരുന്നു ഷംസീര്‍ ശ്രമിച്ചത്. മാലിന്യങ്ങള്‍ മേല്‍പ്പാലത്തിന് താഴേക്ക് കൊണ്ട് വന്ന് നിക്ഷേപിക്കുന്നതിനെ കുറിച്ച് ഷംസീര്‍ ജനങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കരുതെന്ന് വരെ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഗൗരവത്തോടെ കണ്ടില്ല.
പലരും തന്നോട് ഇതിനൊന്നും നില്‍ക്കേണ്ട എന്നാണ് പറഞ്ഞതെന്ന് ഷംസീര്‍ പരയുന്നു. താന്‍ ഈ മേല്‍പ്പാലത്തിന് അടുത്ത് തന്നെയാണ് താമസം. അതുകൊണ്ട് ദുരിതങ്ങളെ കുറിച്ച് അറിയാമായിരുന്നു. അവസാന ശ്രമം എന്നോണം ഷംസീര്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ വാതിലിലും മുട്ടി. എന്നാല്‍ പാലത്തിന് അടിയില്‍ നിന്ന് മാലിന്യങ്ങള്‍ മാറ്റാന്‍ കോര്‍പ്പറേഷനും വിസമ്മതിച്ചു. ഇതോടെ ഷംസീര്‍ തന്നെ ഇടപെട്ട് ഈ മാലിന്യങ്ങള്‍ മറ്റൊരു തുറസ്സായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ മാലിന്യങ്ങള്‍ കൊണ്ട് നിക്ഷേപിക്കാന്‍ കൂടുതല്‍ സ്ഥലം ലഭിച്ചു. ഇതോടെ പാലത്തിനടിയില്‍ നിന്ന് കൂടുതല്‍ മാലിന്യങ്ങള്‍ ഇങ്ങോട്ട് മാറ്റപ്പെട്ടു.
കുറച്ച് സമയമെടുത്ത് ഇവിടെ മനോഹരമായ ഒരു പൂന്തോട്ടവും ഷംസീര്‍ നിര്‍മിച്ചു. ഇവിടെ വേറാരും മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാനാണ് പൂന്തോട്ടം സ്ഥാപിച്ചത്. ഇവിടെയുള്ള ചെടികളുടെ പരിപാലനവും വെള്ളം നനയ്ക്കലും ഒക്കെ ഷംസീര്‍ ഏറ്റെടുത്തു. ഇതാണ് മാസങ്ങള്‍ കൊണ്ട് അദ്ഭുതമായി മാറിയിരിക്കുന്നത്. ഷംസീറിന്റെ ശ്രമം വിജയിച്ചുവെന്ന് വേണം പറയാന്‍. ഇപ്പോള്‍ ഇവിടെയാരും മാലിന്യങ്ങള്‍ നിക്ഷേപിക്കാറില്ല. ഇവിടെയുള്ള പൂന്തോട്ടത്തില്‍ നിന്ന് പൂച്ചെടികള്‍ മോഷ്ടിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷംസീര്‍. നിരവധി പേര് അദ്ദേഹത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications