യാത്രക്കാരന് ബസിൽ ഹൃദയാഘാതം, റൂട്ട് മാറ്റി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി
കോഴിക്കോട്: യാത്രക്കാരനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് വിട്ട് ഡ്രൈവര്‍. ചേർത്തലയിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എൽ 15 എ 71 നമ്പർ കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം.
ബസ് രാമനാട്ടുകരയിലെത്തിയപ്പോൾ യാത്രക്കാരന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വയനാട് സ്വദേശിയായ കുട്ടമണി(45)ക്കാണ് ബസിൽ ഹൃദയാഘാതമുണ്ടായത്. യാത്രക്കാർ വിവരം പറഞ്ഞയുടൻ കണ്ടക്ടറും ഡ്രൈവറും ബസ് ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് വിടുകയായിരുന്നു.

ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ബസ് വിട്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടമണി അപകടനില തരണം ചെയ്‌തു.
ആശുപത്രിക്ക പുറത്ത് നിന്നിരുന്ന ബസ് ജീവനക്കാരും യാത്രക്കാരും രോഗി സുരക്ഷിതനായി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മടങ്ങി പോയതെ ആശുപത്രി ജീവനക്കാർ പറഞ്ഞു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടമണി. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം. സംഭവമറിഞ്ഞ് മാതൃകപരമായി പെരുമാറിയ ഡ്രൈവർക്കും കണ്ടക്ടർക്കും വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.
ഓട്ടോ ഡ്രൈവറുടെ സത്യസന്ധത,യുവാവിന് സ്വർണമാല തിരിച്ചുകിട്ടി
റോഡിൽ നഷ്ടപ്പെട്ട സ്വർണമാല ഓട്ടോഡ്രൈവറുടെ സത്യസന്ധതയിൽ യുവാവിന് തിരികെലഭിച്ചു. ചെങ്ങമനാട് നെടുവന്നൂരാണ് സംഭവം.
റെയിൽവേഗേറ്റ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ വിനുവിനാണ് ചൊവ്വാഴ്ച സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടമ മൂഴിയാൽ സ്വദേശി ശ്രീഹരിയുടെ മാലയാണ് നഷ്ടപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിൽ ഓട്ടോഡ്രൈവർ വിനു വിവരം പങ്കുവെച്ചതോടെയാണ് മാല ശ്രീഹരിയുടെതാണെന്ന് വ്യക്തമായത്.
തുടർന്ന് നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെത്തി എസ്.ഐ അനീഷ് കെ. ദാസിന്റെ സാന്നിധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറി.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications