കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അദീബിന്റെ ശമ്പളം 86,000 രൂപ മാത്രം; മന്ത്രി ജലീലിനെ വീണ്ടും പൊളിച്ചടുക്കി പികെ ഫിറോസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ ഒരു കളവു കൂടി പൊളിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കെ.ടി അദീബിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1.10 ലക്ഷം രൂപ ശമ്പളം ഉണ്ടായിരുന്നെന്നും അതൊഴിവാക്കിയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ 86,000 രൂപയ്ക്ക് ജോലിക്കു കയറിയതെന്നുമുള്ള മന്ത്രിയുടെ വാദമാണ് പി.കെ ഫിറോസ് പൊളിച്ചടുക്കിയത്. ഇതു തെളിയിക്കുന്നതിനായി, കെ.ടി അദീബിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ 85,664 രൂപയുടെ പേ സ്ലിപ്പും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.

ശബരിമല കയറാനൊരുങ്ങിയ അപര്‍ണ്ണ ശിവകാമിയുടെ വീടിന് കല്ലേറ്, ജനല്‍ചില്ലുകള്‍ തകര്‍ത്തു, ഉറങ്ങിക്കിടന്ന കുഞ്ഞിന് പരുക്ക്

സ്ലിപ് പ്രകാരം 44,640 രൂപയാണ് തൃശൂര്‍ രജിസ്റ്റേഡ് ഓഫിസിലെ സീനിയര്‍ മാനെജറായ അദീബിന്റെ അടിസ്ഥാന ശമ്പളം. ഇതോടൊപ്പം 25,444 രൂപ ഡിഎയും 10,250 രൂപ എച്ച്ആര്‍എയുമുണ്ട്. 870 രൂപ സിസിഎ, 1000 രൂപ മറ്റ് അലവന്‍സുകള്‍, 3459 രൂപ സ്‌പെഷ്യല്‍ അലവന്‍സ് എന്നിവയുമുണ്ട്. ഇതെല്ലാം ചേര്‍ന്നാല്‍ 85,664 രൂപ 29 പൈസയായി. എന്നാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അദീബിന് 1.10 ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതുവിട്ട് കേവലം 86,000 രൂപയ്ക്ക് പിന്നാക്ക ധനകാര്യ കോര്‍പ്പറേഷനില്‍ ജോയിന്‍ ചെയ്യുകയായിരുന്നെന്നും ആണ് മന്ത്രിയും കോര്‍പ്പറേഷന്‍ എംഡിയും ഉള്‍പ്പെടെ നേരത്തെ വാദിച്ചത്. പേ സ്ലിപ്പ് പുറത്തായതോടെ മന്ത്രിയും ധനകാര്യ കോര്‍പ്പറേഷനും കൂടുതല്‍ വെട്ടിലായി.

Pay slip

ആദ്യമാസം ശമ്പളം വാങ്ങിയ ശേഷം കൂടുതല്‍ അലവന്‍സുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് അദീബ് കോര്‍പ്പറേഷന്‍ ഡയരക്റ്റര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. പെട്രൊള്‍ ഡീസല്‍ അലവന്‍സ് - പ്രതിമാസം 100 ലിറ്റര്‍, ന്യൂസ്‌പേപ്പര്‍/ആനുകാലികം - 550, വിനോദ അലവന്‍സ് - 600, ടെലിഫോണ്‍ അലവന്‍സ് - 850, വാര്‍ഷിക വാഹന മെയ്ന്റനന്‍സ് - 4250 രൂപ, വാര്‍ഷിക വൈദ്യസഹായം - 8000, ഫര്‍ണിച്ചര്‍ അലവന്‍സ് - 3000 എന്നിവയാണ് അനുവദിക്കാന്‍ അദീബ് ആവശ്യപ്പട്ടത്. സംഭവം വിവാദമായ ശേഷം ഡയരക്റ്റര്‍ ബോര്‍ഡ് ഈ അപേക്ഷ നിരസിച്ചിരുന്നു. ഈ രേഖയും ഫിറോസ് പുറത്തുവിട്ടു.

അദീബ് ബാങ്കില്‍നിന്ന് രാജിവെച്ചാണ് ധനകാര്യ കോര്‍പ്പറേഷനില്‍ ചേര്‍ന്നതെന്നും ഡെപ്യൂട്ടേഷന്‍ അല്ല എന്നുമുള്ള മുന്‍വാദം പി.കെ ഫിറോസ് ആവര്‍ത്തിച്ചു. പിടിക്കപ്പെടാതിരിക്കാന്‍ രാജിക്കത്ത് ബാങ്കിന്റെ ഉന്നതരുടെ കൈകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് പുറത്തുവിടാതിരിക്കാന്‍ ബാങ്കധികൃതരില്‍ വന്‍ സമ്മര്‍ദമാണുള്ളത്. സ്വകാര്യ ബാങ്ക് ആയതിനാല്‍ വിവരാവകാശ പ്രകാരം ഇത് ചോദിച്ചുവാങ്ങുക സാധ്യമല്ല. അതേസമയം, ധനകാര്യ സെക്രട്ടറിയും മന്ത്രി തന്നെയും കൈവശം വച്ചിരിക്കുന്ന രേഖകള്‍ പുറത്തുവിട്ടില്ലെങ്കില്‍ അത് കൂടുതല്‍ നിയമപ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് പി.കെ ഫിറോസ് മുന്നറിയിപ്പു നല്‍കി.

Kozhikode
English summary
PK Firoz against minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X