Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്-ബാലുശ്ശേരി-റോഡ് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും, മന്ത്രി ശശീന്ദ്രന്റെ നിര്‍ദേശം

കോഴിക്കോട്- ബാലുശ്ശേരി റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിന്റെ സര്‍വ്വേ ജോലികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. പാവങ്ങാട്-ഉള്ളിയേരി റോഡിന്റെ ആദ്യ ഘട്ട പ്രവര്‍ത്തങ്ങളില്‍ നേരിടുന്ന കാലതാമസം ഇല്ലാതാക്കി വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണം.

1

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ഭൂമിയേറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. അത്തോളിയിലെ തോരായിക്കടവ് പാലത്തിന്റെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. സര്‍വ്വേയും നിര്‍മ്മാണവും വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച ബാലുശ്ശേരി എംഎഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേരാനും ധാരണയായി

അതേസമയം എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കുമെന്ന ശശീന്ദ്രന്‍ അറിയിച്ചു. ഗ്രാമീണ മേഖലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍.റോഡ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാനുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്ത് അവ റോഡ് പണി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ നടപ്പിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, തലക്കുളത്തൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ ജല ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജൈക്ക പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളും മുഴുവന്‍ വീടുകളിലും മീറ്റര്‍ വെച്ചുള്ള ടാപ്പ് കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവൃത്തികളും ടെന്‍ഡര്‍ ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

v

Recommended Video

cmsvideo
    എട്ടാം ക്ലാസുകാരിയുടെ പരാതി..ഞൊടിയിടയിൽ മന്ത്രിയുടെ മറുപടി

    കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+