സിഐയെ സ്റ്റേഷനില്‍ കയറി പൊക്കി പോലീസ്; വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സിനിമാ സ്റ്റൈലില്‍ അറസ്റ്റ്
കോഴിക്കോട്: സിഐയെ പോലീസ് സ്‌റ്റേഷനില്‍ കയറി സിനിമാ സ്റ്റൈലില്‍ അറസ്റ്റ് ചെയ്ത് പോലീസ്. കൂട്ടബലാത്സംഗ കേസിലാണ് അറസ്റ്റില്‍. അതേസമയം പോലീസ് സ്‌റ്റേഷന്‍ അറസ്റ്റ് കേട്ടുകേള്‍വിയില്ലാത്തതാണ്. കോഴിക്കോട് കോസ്റ്റല്‍ സ്‌റ്റേഷന്‍ സിഐ സുനുവിനെ തൃക്കാക്കര പോലീസാണ് അറസ്റ്റ് ചെയ്യുന്നത്.
കോഴിക്കോട് കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടറാണ് സുനു. തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അതേസമയം തൃക്കാക്കര പോലീസ് സിഐയെ ചോദ്യം ചെയ്ത് വരികയാണ്. തൃക്കാക്കര സ്വദേശിനായ വീട്ടമ്മയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

കഴിഞ്ഞ മേയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം തന്നെ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ തൃക്കാക്കര സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. ഇതോടെ കോഴിക്കോട്ടെ പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് സുനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എല്ലാദിവസത്തെയും പോലെ സിഐ ജോലിക്കായി സ്‌റ്റേഷനിലെത്തി ജോലി ആരംഭിച്ച ഉടനെയാണ് അറസ്റ്റ് നടന്നത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമായിരുന്നു തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യാനായി കോഴിക്കോട്ടെ കോസ്റ്റല്‍ സ്‌റ്റേഷനിലെത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
കേസില്‍ സിഐ അടക്കം നാല് പ്രതികളാണ് ഉള്ളത്. മൂന്നാം പ്രതിയാണ് അറസ്റ്റിലായ സിഐ, യുവതിയുടെ ഭര്‍ത്താവ് ഒരു കേസില്‍ ജയിലില്‍ കഴിയുകയാണ്.
അതേസമയം പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പലവയല്‍ സ്റ്റേഷനിലെ ഗ്രേഡ് എ, എസ്‌ഐ ബാബു ഒളിവില്‍ തുടരുകയാണ്. ഇന്ന രാത്രി പോലീസ് ബാബുവിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം.
കഴിഞ്ഞ ജൂലായ് 26നാണ് പോക്‌സോ കേസിലെ അതിജീവിതയായ പതിനാറുകാരിയെ ഊട്ടിയില്‍ ലോഡ്ജില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് സംഭവം നടന്നത്. ബാബു പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തി കൈയ്യില്‍ കയറി പിടിക്കുകയും, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.












Click it and Unblock the Notifications