• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ഫോണ്‍ കോളില്‍ മയക്കുമരുന്ന് പറന്നെത്തും; ഗള്‍ഫിലുള്ള 'ബോസ്' ചില്ലറക്കാരനല്ല, പോലീസിന് തലവേദന

Google Oneindia Malayalam News

കോഴിക്കോട്: മയക്കുമരുന്ന് കടത്തില്‍ പുതിയ പേരില്‍ പരിശോധന തുടങ്ങി പോലീസ്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ യുവാവിനെ കോഴിക്കോട് മുതലക്കുളത്ത് വെച്ച് പിടിച്ചിരുന്നു. ഇതിലൂടെയാണ് പുതിയ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.

എന്നാല്‍ ഇയാളെയോ ഏജന്റുമാരെയോ സംബന്ധിച്ചുള്ള യാതൊരു വിവരവും കിട്ടാനില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ നടന്ന വാഹന പരിശോധനയിലാണ് ഷക്കീല്‍ ഹര്‍ഷാദ് എന്നയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 112 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്.

പോലീസ് ഇയാള്‍ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അന്താരാഷ്ട്ര തലത്തിലെ തന്നെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്. കാക്കഞ്ചേരി കേന്ദ്രീകരിച്ച് പല തരത്തിലുള്ള മാരകമായ മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ വിറ്റിരുന്നത്.

ഇതിനായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം തന്നെയുണ്ട്. ഇക്കൂട്ടത്തില്‍ വരുന്നയാളാണ് ഷക്കീല്‍ ഹര്‍ഷാദ്. വളരെ തന്ത്രപരമായിരുന്നു ഇവരുടെ ഇടപാടുകളെന്നാണ് പോലീസ് പറയുന്നു. പോലീസിന്റെയും നിയമത്തിന്റെയും കണ്ണുവെട്ടിക്കാന്‍ ഇവര്‍ക്ക് പ്രത്യേക മാര്‍ഗങ്ങളുണ്ടായിരുന്നു.

ഇയാളുടെ കൈവശം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ഗുളികകള്‍, ഹാഷിഷ് തുടങ്ങിയ വിവിധയിനം മയക്കുമരുന്നുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെയെല്ലാം വില്‍പ്പന ഇയാള്‍ നടത്തിയിരുന്നു.

അതേസമയം പണം ബാങ്കിലേക്ക് വരുന്നതും, അക്കൗണ്ട് പോലീസ് കണ്ടെത്താതിരിക്കുന്നതിനുമായി നേരിട്ടുള്ള പണമിടപാടുകളാണ് നടത്തിയിരുന്നത്. ഇതിനിടയിലാണ് ബോസ് എന്ന പേര് പുറത്തുവന്നത്. ഗള്‍ഫിലാണ് ഈ ബോസ് ഉള്ളതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ഈ ബോസ് ഗള്‍ഫില്‍ നിന്ന് പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വാട്‌സ്ആപ്പ് വഴി ഫോണ്‍ ചെയ്ത് നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും പണവുമായുള്ള സെല്‍ഫിയും അയച്ചകൊടുത്താല്‍ ഏത് സമയത്തും മയക്കുമരുന്ന് ആവശ്യത്തിനനുസരിച്ച് എത്തിച്ച് നല്‍കുന്നതാണ് രീതിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

എന്നാല്‍ ഗള്‍ഫിലുള്ള ബോസ് നാട്ടിലെ വിതരണക്കാരന് വിവരങ്ങള്‍ കൈമാറുന്നതിനാല്‍ കൊണ്ടുവരുന്നയാളെ പറ്റി യാതൊരു വിവരവും വാങ്ങിക്കുന്നയാളിന് അറിയില്ല.

അതേസമയം ദിവസവും ഒന്നരലക്ഷം രൂപയുടെ മയക്കുമരുന്ന് വില്‍പ്പനയാണ് ഈ സംഘം നടത്തി കൊണ്ടിരികത്കുന്നത്. പ്രതിയുടെ രഹസ്യ താവളത്തില്‍ പരിശോധന നടത്തിയപ്പോള്‍ 100 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹാഷിഷ്, 170 എക്‌സ്റ്റസി ടാബ്ലറ്റ്, 345 എല്‍എസ്ഡി സ്റ്റാമ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച 33000 രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വലന്‍സിയയില്‍ റൊമാന്റിക് ഡേറ്റുമായി നയന്‍സും വിക്കിയും, കിസ്സ് വാള്‍ ലുക്ക് വൈറല്‍, ചിത്രങ്ങള്‍ കാണാം

ഇയാളുടെ പേരിലില്‍ മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നു.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  Kozhikode
  English summary
  police caught drug dealer in kozhikode, he reveals his boss in dubai, police investigates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X