കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിത നേതാകളെ അധിക്ഷേപിച്ച കേസ്; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ കുറ്റപത്രം

Google Oneindia Malayalam News

കോഴിക്കോട്: എംഎസ്എഫ് ഹരിത നേതാക്കള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് കുറ്റക്കാരനാണെന്ന് പൊലീസ്. പരാതി അന്വേഷിച്ച പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗികാരോപണം ഉന്നയിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക എന്നീ വകു്പപുകളാണ് നവാസിനു നേരെ ചുമത്തിയിരിക്കുന്നത്. അതേസമയം എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവാസിനൊപ്പം അബ്ദുല്‍ വഹാബിനെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല.കഴിഞ്ഞ ദിവസമാണ് ജെഎഫ്‌സിഎം കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.

ms

ഇന്ധന വില; സംസ്ഥാനം നികുതി കുറച്ചില്ലേങ്കിൽ പ്രക്ഷോഭമെന്ന് കെ സുധാകരൻഇന്ധന വില; സംസ്ഥാനം നികുതി കുറച്ചില്ലേങ്കിൽ പ്രക്ഷോഭമെന്ന് കെ സുധാകരൻ

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഹരിതാ നേതാക്കള്‍ ഉയര്‍ത്തിയത്. വനിതാ കമ്മീഷന് മുന്നിലും നേതാക്കള്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചത്.

ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം; പുരോഹിതന്റെ സ്വാധീനത്തില്‍പെട്ടത് നിരവധി കുടുബങ്ങളെന്ന് പൊലീസ്ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം; പുരോഹിതന്റെ സ്വാധീനത്തില്‍പെട്ടത് നിരവധി കുടുബങ്ങളെന്ന് പൊലീസ്

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്ന് പരാമര്‍ശിച്ചതായാണ് ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കള്‍ ആരോപിച്ചിരുന്നു.

ചിറയിൻകീഴ് ദുരഭിമാന മർദ്ദനം; മതവിരോധത്തെ തുടർന്നെന്ന് പൊലീസിൻ്റെ എഫ്.ഐ.ആർചിറയിൻകീഴ് ദുരഭിമാന മർദ്ദനം; മതവിരോധത്തെ തുടർന്നെന്ന് പൊലീസിൻ്റെ എഫ്.ഐ.ആർ

ഹരിതക്കെതികരെ ആക്ഷേപമുന്നയിച്ച എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനു നേരെ നടപടിയെടുക്കണമെന്ന് എംഎസ്എഫ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിനാണ് കത്ത് നല്‍കിയത് എന്നാല്‍ ഈ കത്ത് ലീഗ് നേതൃത്വം അഗണിച്ചതോടെയാണ് ഹരിത വനിതാ കമ്മീഷനെ സമീപിച്ചത്. എംഎസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മുസ്ലീംലീഗ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗ് ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചത്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. എന്നാല്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി ഒരിക്കലും പിന്‍വലിക്കില്ലെന്നായിരുന്നു ഹരിത പറഞ്ഞത്. ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടായിരുന്നു ഹരിത സ്വീകരിച്ചത്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Recommended Video

cmsvideo
Suresh Gopi MP invites Fathima Thahliya to join BJP

Kozhikode
English summary
police submit charge sheet against pk navas issue of msf haritha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X