Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെയ്ക്കായി സമീപിച്ചിരുന്നു, ഇരുവര്‍ പിറക്കുന്നത് എംടിയുമായുള്ള കൂടിക്കാഴ്ച്ചയില്‍: മണിരത്നം

കോഴിക്കോട്: മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരെ കാണാന്‍ 30 വര്‍ഷം മുമ്പ് താന്‍ കോഴിക്കോട്ടെത്തിയിരുന്നുവെന്ന് വിഖ്യാത സംവിധായകന്‍ മണിരത്‌നം. അന്ന് ബോംബെയ്ക്ക് വേണ്ടി കഥ എഴുതാമോ എന്ന് ചോദിക്കാനായിരുന്നു ഞാന്‍ വന്നത്. എന്നാല്‍ അന്ന് എംടിക്കതിന് സാധിച്ചില്ല. പക്ഷേ ആ കൂടിക്കാഴ്ച്ചയില്‍ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. തന്റെ ഏറ്റവും മികച്ച സിനിമയായ ഇരുവര്‍ പിറക്കുന്നത് എംടിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ്.

അക്കാര്യത്തില്‍ അദ്ദേഹത്തിനോട് ഞാന്‍ കടപ്പെട്ടിരുന്നത്. പല എഴുത്തുകാരനും, സിനിമാ തിരക്കഥയില്‍ ശോഭിക്കാറില്ല. പക്ഷേ എംടിയുടെ ഓരോ തിരക്കഥയും ടെക്‌സ്റ്റ് ബുക്ക് റെഫറന്‍സാണെന്നും മണിരത്‌നം പറഞ്ഞു.എംടിയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാറ്റിക്കാണ്. അതുപോലെ ശക്തവുമാണ്. അദ്ദേഹം ആ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കുന്നതും മികച്ച രീതിയിലാണ്. എംടിയുടെ തിരക്കഥയില്‍ ഹാംലറ്റ് സിനിമയാക്കാന്‍ അതുപോലെ ശ്രമിച്ചിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മണിരത്‌നം വ്യക്തമാക്കി.

mani-ratnam-mt

മാതൃഭൂമി സംഘടിപ്പിച്ച എംടിയെ ആദരിക്കുന്ന സുകൃതം പരിപാടിയിലായിരുന്നു മണിരത്‌നം പ്രിയപ്പെട്ട എഴുത്തുകാരനെ പ്രകീര്‍ത്തിച്ചത്. ചടങ്ങില്‍ നവതി പതിപ്പ് മണിരത്‌നവും, പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനുമായ മനു എസ് പിള്ളയും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ഞങ്ങളെയെല്ലാം മുന്നില്‍ നിന്ന് നയിച്ച പത്രാധിപരും മലയാള സാഹിത്യത്തെ മുന്നില്‍ നിന്ന് നയിച്ച സാഹിത്യകാരനുമാണ് എംടിയെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. അതേസമയം വളരെ ചെറുപ്പത്തിലാണ് എനിക്ക് കേരള ചരിത്രത്തില്‍ താല്‍പര്യം ഉണ്ടാവുന്നത്. അമ്മൂമ്മ പറഞ്ഞാണ് നാലുകെട്ടിനെ കുറിച്ച് കേള്‍ക്കുന്നതെന്നും മനു എസ് പിള്ള പറഞ്ഞു.

mani-ratnam-mt

നാലുകെട്ട് ഒരു കെട്ടിടം മാത്രമല്ല എന്ന് മനസ്സിലായത് എംടിയുടെ നാലുകെട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചപ്പോഴാണ്. അപ്പുണിയുടെ അമ്മയുടെ കഥ എനിക്ക് വേഗം മനസ്സിലാക്കാനായി. വടക്കന്‍ വീരഗാഥ വളരെ താല്‍പര്യത്തോടെയാണ് കണ്ടത്. സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പ് എംടിയില്‍ നിന്ന് ലഭിച്ച നല്ല വാക്കുകളെന്ന് എനിക്ക് ലഭിച്ച വലിയ പുരസ്‌കാരമെന്നും മനു എസ് പിള്ള കൂട്ടിച്ചേര്‍ത്തു.

താന്‍ പിറന്നാള്‍ ആഘോഷിക്കാറില്ലെന്ന് എംടി എല്ലാവര്‍ക്കും മറുപടിയായി പറഞ്ഞു. ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് കര്‍ക്കടകം പഞ്ഞമാസമാണ്. വീട്ടിലെ നാലാമനാണ് ഞാന്‍. എന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് അത്ഭുതമായി തോന്നുന്നു. ഞാന്‍ ബഹുമാനിക്കുന്ന സുഹൃത്തുക്കളെ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. ഇങ്ങനൊരു പിറന്നാല്‍ നടത്തുകയും, അതില്‍ പങ്കെടുക്കാനും സാധിച്ചത് വലിയ അത്ഭുതമാണെന്നും എംടി പറഞ്ഞു. എംടി ജീവിക്കുന്ന നഗരത്തിലാണ് താന്‍ താമസിക്കുന്നതെന്നും, താന്‍ കെട്ടിയിട്ട മുടിയിലും, കോടി മണമുള്ള വസ്ത്രത്തിലും എംടിയുടെ നായികമാരുണ്ടായിരുന്നുപവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+