Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യം കൂട്ടാന്‍ നിര്‍ദേശിച്ച് കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

1

ആശുപത്രികളിലെ കൊവിഡ് ബെഡുകളുടെ എണ്ണം കൂട്ടണം. ബെഡുകള്‍ക്ക് ഓക്സിജന്‍ ലൈന്‍ സജ്ജമാക്കണം. എല്ലാ ആശുപത്രികളിലും കൊവിഡ് ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളും മറ്റ് വിവരങ്ങളും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ചേര്‍ക്കണം. കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കായി പ്രത്യേക ലേബര്‍റൂമുകള്‍ ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു.

അതേസമയം കോവിഡ് ടെസ്റ്റ് റിസല്‍ട്ടിന് കാത്തിരിക്കുന്ന രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങാതെ വീടുകളില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയവര്‍ പുറത്തിറങ്ങി നടക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം സംശയിക്കുന്നവരും കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

ഇതോടൊപ്പം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു വിധത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല. അത്യാവശ്യവും അടിയന്തിരവുമായ ആവശ്യങ്ങള്‍ക്കേ പുറത്തേക്ക് യാത്ര അനുവദിക്കൂ. ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ കടകള്‍ക്കും ആശുപത്രികള്‍ക്കും മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ. ഇത്തരം കടകള്‍ രാത്രി ഏഴ് മണി വരെ തുറക്കാം. ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കരുത്. രാത്രി 9 വരെ പാര്‍സല്‍ നല്‍കാം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വേലി കെട്ടി അടയ്ക്കും. അകത്തേക്കും പുറത്തേക്കുമായി ഓരോ കവാടങ്ങളേ ഉണ്ടാകൂ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇവിടങ്ങളില്‍ വിവാഹം ഉള്‍പ്പെടെ എല്ലാതരം ചടങ്ങുകളിലും അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. ചടങ്ങുകള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്‌ട്രെട്ടു മാര്‍ക്കും ആര്‍. ആര്‍. ടി. മാര്‍ക്കും വിവരം കൈമാറണം. ആരാധനാലയങ്ങളിലും അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്ക്, പഴം,പച്ചക്കറി കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യ വിഭാഗങ്ങള്‍ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

ഹോട്ടലുകളില്‍ രാത്രി ഏഴു വരെ മാത്രമേ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്ളു. രാത്രി ഒന്‍പതു വരെ പാര്‍സല്‍ സര്‍വീസ് അനുവദനീയം ആണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റയ്‌സര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നത് സെക്ടറല്‍ മജിസ്‌ട്രെട്ടുമാരും ആര്‍ആര്‍.ടിമാരും പരിശോധിക്കും.

പ്രോട്ടോകോള്‍ ലംഘനം കണ്ടാല്‍ രണ്ടു ദിവസം കട അടപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമെന്നു തോന്നിയാല്‍ കൂടുതല്‍ ഗൗരവമായ നടപടികള്‍ കൈക്കൊള്ളും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെ ആകും വരെ ഈ പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരും.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+