കോഴിക്കോട് വന്‍ സംഘർഷം: ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, പൊലീസിന് നേരെ കല്ലേറ്
കോഴിക്കോട്: ആവിക്കല്‍ തോട് മാലിന്യ സംസ്കര പ്ലാന്റിനെതിരായ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ സംഘർഷം. ദിവസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് പ്രദേശത്ത് സമരസമിതി ഹർത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിന്റെ ഭാഗമായി സമാരാനുകൂലികള്‍ പല തവണ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. തുടർന്ന് സംഘടിച്ചെത്തിയ പ്രതിഷേധക്കാർ മാലിന്യ പ്ലാന്റ് പദ്ധതി പ്രദേശത്തേക്ക് സംഘടിച്ചെത്തുകയും പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് ഉള്‍പ്പടേയുള്ളവ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയത്.
ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോവാന്‍ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതോടെ ചിതറിയോടിച പ്രതിഷേധിക്കാർ പല ഭാഗത്ത് നിന്നായി പൊലീസിന് നേരെ കല്ലേറ് നടത്ത്. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡ് എടുത്തുകൊണ്ടുപോയി പുഴയില്‍ തള്ളി. പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി.

പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും പൊലീസ് മനപ്പൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും സമരക്കാർ ആരോപിച്ചു. മരണം വരെ പ്രതിഷേധിക്കുമെന്നും പദ്ധതി നടപ്പാക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. പദ്ധതി ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പദ്ധതി പ്രദേശം മാലിന്യമയം ആകുമെന്നുമാണ് സമരക്കാരുടെ ആശങ്ക
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
അതേസമയം എന്ത് തന്നെ വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കോർപ്പറേഷന്‍ നിലപാട്. പ്രതിഷേധം അനാവശ്യമാണെന്നും ജനങ്ങള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകും. സമർക്കാർ പ്രചരപ്പിക്കുന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കോഴിക്കോട് കോർപ്പറേഷന്‍ മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.












Click it and Unblock the Notifications