• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫിഫ ട്വീറ്റ് ചെയ്തിട്ടും കാര്യമില്ല, പുള്ളാവൂരിലെ കട്ടൗട്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടര്‍

Google Oneindia Malayalam News

കോഴിക്കോട്: പുള്ളാവൂരിലെ ലോകപ്രശസ്തമായ കട്ടൗട്ടുകള്‍ മാറ്റേണ്ടി വരും. ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍, കൊടുവള്ളി നഗരസഭയ്ക്ക് കീഴില്‍ വരുന്നതാണ് പുള്ളാവൂര്‍. അതുകൊണ്ട് അവരോട് ഇത് മാറ്റാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കട്ടൗട്ടുകള്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നും ആരോപിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. നേരത്തെ ഫിഫി അടക്കം ട്വീറ്റ് ചെയ്തതാണ് പുള്ളാവൂരിലെ ഫ്‌ളെക്‌സുകളെ കുറിച്ച്. ലയണല്‍ മെസ്സിയുടെ കട്ടൗട്ടുകള്‍ വെച്ചപ്പോള്‍ അര്‍ജന്റീനിയന്‍ മാധ്യങ്ങളെല്ലാം ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു.

നേരത്തെ മെസ്സിയുടെയും നെയ്‌റുടെയൊന്നും കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ വ്യക്തമാക്കിയിരുന്നു. പുള്ളാവൂര്‍ പുഴ തങ്ങളടെ പരിധിയിലാണെങ്കിലും, കട്ടൗട്ടുകളുടെ കാര്യത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

പരാതി ലഭിച്ചാലും ആരാധകര്‍ക്ക് അനുകൂലമായിട്ട് മാത്രമേ നഗരസഭ നില്‍ക്കുകയുള്ളൂ എന്ന് നഗരസഭാ ചെയര്‍ വ്യക്തമാക്കി. നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകള്‍.

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

നേരത്തെ ഫിഫ ഈ ചിത്രം സ്വന്തം അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തതോടെ ഇത് ലോകപ്രശസ്തമായിരുന്നു. ശ്രീജിത്ത് പെരുമന ഈ വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുങ്ങാട്ട് കടവിലെ പുഴയിലാണ് മെസ്സിയുടെ മുപ്പതടി നീളമുള്ള കട്ടൗട്ട് ആദ്യം ഉയര്‍ത്തിയത്.

പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെയും പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കട്ടൗട്ടുകളും ഇവിടെ ഉയര്‍ന്നു. ക്രിസ്റ്റാനോയുടെ കട്ടൗട്ടാണ് ഏറ്റവും വലിപ്പമേറിയത്. ഈ മാസം ഇരുപതിനാണ് ഖത്തറില്‍ ലോകകപ്പിന് പന്തുരുളുന്നത്. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് കൂടിയാണ് ഇത്തവണ നടക്കാന്‍ പോകുന്നത്.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

ഫിഫയുടെ ട്വീറ്റിന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ചിരുന്നു. കോഴിക്കോട്ട് പലയിടത്തും ഇത്തരം കട്ടൗട്ടുകള്‍ ഉയരുന്നത് സാധാരണമാണ്. ലോകകപ്പിനോട് അടുത്തായി ഇത്തരം കട്ടൗട്ടുകള്‍ കോഴിക്കോട് പലയിടത്തും ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ചിട്ടുണ്ട്.

കട്ടൗട്ടുകള്‍ക്ക് കീഴെ പുഴയില്‍ ഇറങ്ങി നിന്ന് അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍ എന്നീ ടീമുകളുടെ ആരാധകര്‍ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫയുടെ ചിത്രത്തിലുണ്ടായിരുന്നു. അതേസമയം ശ്രീജിതത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ആദ്യം ഓണ്‍ലൈനായി പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇപ്പോള്‍ കളക്ടര്‍ക്കും നല്‍കിയിരിക്കുന്നത്.

Kozhikode
English summary
pullavoor cutout should be removed, kozhikode districts collector to koduvally municipal corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X