Get Updates
Get notified of breaking news, exclusive insights, and must-see stories!

മിശിഹയെ വെല്ലാന്‍ സുല്‍ത്താനെത്തി; പുള്ളാവൂരില്‍ മെസ്സിക്ക് മുന്നില്‍ നെയ്മര്‍, ആവേശം ഇരട്ടി!!

കോഴിക്കോട്: അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? ലയണല്‍ മെസ്സിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് നെയ്മറും വേണം. പുള്ളാവൂരില്‍ ഫുട്‌ബോള്‍ യുദ്ധം തന്നെ തുടങ്ങിയിരിക്കുകയാണ്. ബ്രസീല്‍-അര്‍ജന്റീന ആരാധകരാണ് കൊണ്ടും കൊടുത്തും മുന്നേറുന്നത്. പുള്ളാവൂരില്‍ അര്‍ജന്റീന ആരാധകര്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച മെസ്സിയുടെ മുപ്പത് അടിയുള്ള കൂറ്റന്‍ കട്ടൗട്ട് ആഗോള തലത്തില്‍ തന്നെ വൈറലായി മാറിയിരുന്നു.

അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ വരെ ഇത് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ അതേ സ്ഥലത്ത് തന്നെ മെസ്സിയുടെ കട്ടൗട്ടിന് മുന്നിലായി, അതിലും വലിപ്പത്തില്‍ നെയ്മറുടെ കട്ടൗട്ട് ഉയര്‍ത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ആരാധകര്‍.

1

അര്‍ജന്റീന ഫാന്‍സിന് മറുപടിയെന്നോണമാണ് പുള്ളാവൂരില്‍ ഈ കട്ടൗട്ട് ഉയര്‍ന്നത്. ബ്രസീല്‍ ഫാന്‍സും വന്‍ ആഘോഷമായിട്ടാണ് നെയ്മറുടെ കട്ടൗട്ട് പുഴയില്‍സ്ഥാപിച്ചത്. ചെറുപുഴയുടെ നടുവിലാണ് അര്‍ജന്റീന ഫാന്‍സ് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. നെയ്മറിന്റെ കട്ടൗട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കോഴിക്കോട് നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് പുള്ളാവൂര്‍. കൊടുവള്ളിക്ക് സമീപമാണിത്. ഇത് ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ ഗ്രാമം കൂടിയാണ്. പുള്ളാവൂരിലെ ലോകശ്രദ്ധയില്‍ അടയാളപ്പെടുത്തിയത് മെസ്സിയുടെ ഈ കട്ടൗട്ടിലൂടെയാണ്. ഇന്ന് അര്‍ജന്റീനയിലെ ജനങ്ങളും മാധ്യമങ്ങളും വരെ ഇതിനെ പുകഴ്ത്തുകയാണ്.

മലബാറിന്റെ ആവേശം ബ്രസീല്‍ ഫാന്‍സിലും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ബ്രസീല്‍ ഫാന്‍ ഗ്രൂപ്പുകളിലെല്ലാം നെയ്മറുടെ കട്ടൗട്ട് വൈറലായിരിക്കുകയാണ്. അതേസമയം മറ്റ് ഫാന്‍സുകാരും അടങ്ങിയിരിക്കുന്നില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും വൈകാതെ ചെറുപുഴയില്‍ ഉയരാനാണ് സാധ്യത.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

നവംബര്‍ ഇരുപതിനാണ് ഖത്തറില്‍ ലോകകപ്പിന് കിക്കോഫ്. ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. അതേസമയം ഇത്തവണയും ബ്രസീലും അര്‍ജന്റീനയും ആരാധകരുടെ ഫേവറിറ്റുകളാണ്. അതാണ് ഫുട്‌ബോള്‍ ആവേശം. കേരളത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ കാരണം. ഇരുടീമുകളും കപ്പടിക്കുമെന്നാണ് അവകാശവാദം.

്അതേസമയം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇനിയൊരു ലോകകപ്പിന് ഉണ്ടാവില്ലെന്ന് മെസ്സി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. നേരത്തെ കോപ്പ അമേരിക്ക നേടിയ അര്‍ജന്റീന ഇത്തവണ ലോകകപ്പും നേടുമെന്നാണ് പറയുന്നത്. ഒരു ഫിഫ കിരീടമില്ലെന്ന പോരായ്മ നികത്താനും മെസ്സിക്ക് സാധിച്ചിരുന്നു.

അതുപോലെ തന്നെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാര്യവും. ഇനിയൊരു ലോകകപ്പ് കൂടി അദ്ദേഹത്തിന് കളിക്കാനാവുമോ എന്ന് പറയാനാവില്ല. എന്നാല്‍ ജര്‍മനിക്കും, സ്‌പെയിനിനുമെല്ലാം കോഴിക്കോട്ട് ആരാധകരുണ്ട്. പലയിടത്തായി ഇതുപോലുള്ള കട്ടൗട്ടുകള്‍ ഇനിയും പ്രതീക്ഷിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+