കൊവിഡ് രൂക്ഷമാവുന്നു; കോഴിക്കോട് ആരാധനാലയങ്ങളില്‍ നിയന്ത്രണം അനിവാര്യമെന്ന് കളക്ടര്‍
കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിവിധ മത മേധാവികളുമായി ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സിപി മുസാഫിര്‍ അഹമ്മദ് യോഗത്തില്‍ സന്നിഹിതനായിരുന്നു.

സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലകളിലൊന്നായി കോഴിക്കോട് ജില്ല മാറിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരും. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള കോവിഡ് രോഗികള്‍ക്ക് കൂടി ചികിത്സാ സൗകര്യങ്ങള്‍ പങ്കിടേണ്ട ബാധ്യത ജില്ലയിലെ ആശുപത്രികള്‍ക്കുണ്ട്. കൃത്യ സമയത്ത് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി ഇപ്പോള്‍ തന്നെ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ നേരിടുന്നുണ്ട്.
ജില്ല കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവാതിരിക്കാനുള്ള മുന്‍കരുതല്‍ മുഴുവന്‍ ജനങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജില്ലയില്‍ ഇനിയും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ പരിഹരിക്കാനാവാത്ത പ്രതി സന്ധി നേരിടേണ്ടിവരുമെന്നുംകലക്ടര്‍ പറഞ്ഞു. ജില്ലയെ വീണ്ടുമൊരു പൂര്‍ണ്ണ അടച്ചിടലിലേക്ക് കൊണ്ടുപോവാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ മുഴുവന്‍ ആളുകളും പാലിച്ചേ മതിയാകൂ.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിര്‍വ്വഹിക്കാം.
അനുമതിയോടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക കൂടിച്ചേരലുകളില്‍ അംഗസംഖ്യ 5 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് അനുമതിയില്ല. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദനീയമല്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ആരാധനാലയങ്ങളുടെ ചുമതലക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു.
Recommended Video
അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും നിയമലംഘനങ്ങള്‍ വര്‍ധിക്കുകയാണ് ജില്ലയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1019 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും 12 കേസുകളും മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 873 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 102 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications