ബാലുശ്ശേരിയിലെ പ്രശ്‌നങ്ങള്‍ ഇനി സച്ചിന്‍ ദേവ് പരിഹരിക്കും, എംഎല്‍എ നിങ്ങളോടൊപ്പം വരുന്നു
കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിന്‍ദേവ് എം.എല്‍.എയുടെ നേതൃത്വത്വത്തില്‍ നടത്തുന്ന ' എം.എല്‍.എ നിങ്ങളോടൊപ്പം' പരിപാടി ആദ്യം കോട്ടൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്നു. എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തില്‍ രണ്ട് മണിക്കൂര്‍ സമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിവേദനമായി സ്വീകരിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായത്തിന്റെ അപേക്ഷകളും സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തുക.

കോട്ടൂരില്‍ ജൂണ്‍ 28നാണ് പരിപാടി. കൂട്ടാലിട സാംസ്‌കാരിക നിലയത്തില്‍ രാവിലെ 11 മുതല്‍ ഒരുമണിവരെ പരാതികള്‍ പരി ഗണിക്കും. ഇതേ ദിവസം വൈകിട്ട് മൂന്നുമുതല്‍ അഞ്ച് വരെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആളുകള്‍ക്കായി പഞ്ചായത്ത് ഹാളിലും പരാതികള്‍ പരി ഗണിക്കും. 29 ന് രാവിലെ 11 മുതല്‍ ഒരു മണിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലും മൂന്ന് മുതല്‍ അഞ്ച് മണിവരെ കായണ്ണ പഞ്ചായത്ത് ഹാളിലും പരിപാടി നടത്തും.
അതേസമയം ഉണ്ണികുളം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനമായ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ആധുനിക രീതിയില്‍ നവീകരിക്കുമെന്ന് കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ അറിയിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്താണ് ഉണ്ണികുളം. ഒരേക്കര്‍ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ കേന്ദ്രം പവര്‍ത്തിക്കുന്നത്.
Recommended Video
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ
ഇവിടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സഹായത്തോടെ ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള കെട്ടിടമുണ്ടാക്കുക. എംഎല്‍എ മങ്ങാട് ആശുപത്രിയില്‍ നടത്തിയ ആദ്യ യോഗത്തില്‍ പ്രധാന ആവശ്യമായി ഉയര്‍ന്ന് വന്നത് ഭൗതിക സൗകര്യങ്ങളുടെ അപര്യാപതതയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications