എംഎല്‍എ നിങ്ങളോടൊപ്പം ബാലുശ്ശേരിയില്‍ ക്ലിക്കായി, രണ്ടാം ദിനത്തില്‍ ലഭിച്ചത് 234 അപേക്ഷകള്‍
കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരംഭിച്ച എംഎല്‍എ നിങ്ങളോടൊപ്പം പരിപാടിയില്‍ രണ്ടാംദിനം ലഭിച്ചത് 234 അപേക്ഷകള്‍. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ നിന്നും 167 പരാതികള്‍ ലഭിച്ചു. മലയോര ഗ്രാമപഞ്ചായത്തായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വിവിധങ്ങളായ ആവശ്യങ്ങളാണ് ഉയര്‍ന്നു വന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ കക്കയം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്വന്തമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് എത്തിയത്.

കൂരാച്ചുണ്ടിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചു.റോഡുവികസനം, പുഴയോര സംരക്ഷണം, ആദിവാസി കോളനി വികസനം, വന്യ ജീവികളുടെ അക്രമണം ,കുടിവെള്ള പ്രശനം, ഇല്ലിത്തോട്ടം ഉത്തരവാദിത്ത ടൂറിസം വികസം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായത്തിനായുള്ള അപേക്ഷകളും നിവേദനമായി ലഭിച്ചു. അമ്പലക്കുന്ന് ആദിവാസി കോളനി അംബേദക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
കായണ്ണ ഗ്രാമ പഞ്ചായത്തില്‍ 67 പരാതികളാണ് ലഭിച്ചത്. പുഴയോര സംരക്ഷണം, റോഡുവികസനം, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം, മുത്താച്ചിപാറയുടെ ടൂറിസം വികസനം തുടങ്ങിയ നിവേദനങ്ങളാണ് പരിഗണനയില്‍ വന്നത്. മുത്താച്ചി പാറയുടെ ടൂറിസം വികസനം സാധ്യമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
അതേസമയം ആദ്യദിനം പരിപാടിയില്‍ ലഭിച്ചത് 199 അപേക്ഷകള്ളാണ് പരിപാടിക്ക് തുടക്കം കുറിച്ച കോട്ടൂര്‍ പഞ്ചായത്തില്‍ 117, നടുവണ്ണൂരില്‍ 82 വീതം അപേക്ഷകളാണ് ലഭിച്ചത്. കുട്ടികള്‍ക്ക് കളിക്കാനും ഒത്തുകൂടാനും ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് വേണമെന്ന് ആവശ്യവുമായാണ് കോട്ടൂര്‍ പഞ്ചായത്തിലെ കൊച്ചുമിടുക്കന് ശിവദത്ത് പരിപാടിയില്‍ എത്തിയത്. ഈ കാര്യം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് അപേക്ഷ വായിച്ചശേഷം ശിവദത്തിന് എംഎല്‍എ ഉറപ്പു നല്കി.
Recommended Video
കുടികിടപ്പ് കിട്ടിയ ഭൂമിക്ക് പട്ടയം ലഭിക്കാതിരുന്ന കൂട്ടാലിടമീത്തല് മാധവിയേടത്തിക്കും പരിപാടി ആശ്വാസമായി. പട്ടയം ലഭിക്കാത്തതും ചികിത്സാ സഹായം ലഭ്യമാകാത്തതും റോഡില്ലാത്തതുമായ വിവിധ പരാതികള്‍ കോട്ടൂര്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എയ്ക്ക് മുന്നിലെത്തി. ഇക്കോ ടൂറിസത്തിന് പ്രാധാന്യമുള്ള ചെങ്ങോട്ടുമല വേയാപ്പാറയില് ടൂറിസം കേന്ദ്രം, നാല് പഞ്ചായത്തുകളിലൂടെ കടന്നു പോവുന്ന വാകയാട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കല്‍, പുതിയപ്പുറം റോഡ് സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച അപേക്ഷകളും ലഭിച്ചു. പരാതികള്‍ക്ക് അടിയിന്തര പ്രാധാന്യം നല്കി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കെ.എം.സച്ചിന് ദേവ് എം എല്‍ എ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications