കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വ്യാപനം; മാനസികാരോഗ്യം ഉറപ്പ് വരുത്താന്‍ 'സാന്ത്വനം' ടെലി കൗണ്‍സില്‍

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിന് ജില്ലയില്‍ 'സാന്ത്വനം' സൗജന്യ ടെലി കൗണ്‍സില്‍ സംവിധാനം ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടി, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

1

രോഗ ബാധിതര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അവരുമായി ബന്ധപ്പെട്ടവര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ധവും പിരിമുറുക്കവും അനുഭവിക്കുന്നവര്‍ക്ക് ടെലി കൗണ്‍സലിങ് സൗകര്യം പ്രയോജനപ്പെടുത്താം.
പ്രത്യേക പരിശീലനം ലഭിച്ച ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കൗണ്‍സിലര്‍മാര്‍, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ , എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൗണ്‍സലര്‍മാര്‍ എന്നിവരുടെ സേവനം സാന്ത്വനം വഴി ലഭ്യമാകും.

സന്നദ്ധസേവനത്തിന് തയ്യാറായി മുന്നോട്ടു വന്ന ജില്ലയിലെ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക പാനലും രൂപീകരിച്ചിട്ടുണ്ട്. 9495002270, 9400866004, 9744109070, 8590919025 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സേവനം ലഭിക്കും.

അതേസമയം കോവിഡ് രോഗികള്‍ക്കും പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ക്കും അടിയന്തിര ആവശ്യങ്ങള്‍ക്കായി സ്ഥിരം ആംബുലന്‍സ് സംവിധാനം പഞ്ചായത്ത് ഏര്‍പ്പെടുത്തി. നിര്‍ധനരായവര്‍ക്ക് വാര്‍ഡ് ആര്‍ ആര്‍ ടി റിപ്പോര്‍ട്ട് പ്രകാരം സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കും ഈടാക്കുന്നതാണ്. ആംബുലന്‍സിന്റെ സേവനം സമയത്ത് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി.ആംബുലന്‍സിന്റെ മൊബൈല്‍ നമ്പര്‍ 9645008819.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

നേരത്തെ കൊവിഡ് വ്യാപനം കടുത്തതിനെ തുടര്‍ന്ന് നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന സാഹചര്യത്തിലാണിത്.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

Kozhikode
English summary
sandwanam tele council for covid patients to improve mental health in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X