എലത്തൂരിനെ ഇളക്കി മറിച്ച് ശശീന്ദ്രന്റെ റോഡ് ഷോ, വിജയം പിടിക്കാന്‍ ഗൃഹസന്ദര്‍ശനവും തുടങ്ങി
കോഴിക്കോട്: നാടും നഗരവും ഇളക്കിമറിച്ച്് എലത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.ശശീന്ദ്രന്റെ റോഡ് ഷോ. നൂറു കണക്കിന് ബൈക്കുകള്‍ അണി ചേര്‍ന്ന റാലി. അതിനു പിന്നാലെ അനൗണ്‍മെന്റ് വാഹനങ്ങള്‍. തൊട്ടു പിന്നില്‍ അലങ്കരിച്ച തുറന്ന വില്ലീസ് ജീപ്പില്‍ സ്ഥാനാര്‍ത്ഥി. ബാന്റ് മേളത്തിന്റെയും, നാസിക് ഡോളിന്റെയും മേളക്കൊഴുപ്പില്‍ നന്മണ്ടയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ഒത്തുകൂടിയ ജനസഞ്ചയം.

നന്മണ്ടയില്‍ നിന്ന് റോഡ് ഷോ കാക്കൂരിലെത്താനെടുത്തത് ഒരു മണിക്കൂര്‍. മാമ്പറ്റ ശ്രീധരന്‍, നാരായണന്‍ എന്നിവര്‍ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ത്ഥി എ.കെ.ശശീന്ദ്രനോടൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണം അവസാന ലാപ്പിലേക്കെത്തുന്ന വേളയില്‍ വന്‍ വരവേല്‍പ്പാണ് എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്. സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങിയ വന്‍ നിരതന്നെയുണ്ടായിരുന്നു എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും.
ഇന്നലെ രാവിലെ മുതല്‍ ഗൃഹസന്ദര്‍ശനങ്ങളാണ് സ്ഥാനാര്‍ത്ഥി നടത്തിയത്. വൈകിട്ട് അഞ്ചു മണിയോടെയാണ് നന്മണ്ടയില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചത്. കൊടികളേന്തിയ ബൈക്ക് റാലി വര്‍ണാഭമായിരുന്നു. യുവതികളും ബൈക്ക് റാലിയില്‍ പങ്കുചേര്‍ന്നു. സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലുള്ള ജനസമ്മതി വ്യക്തമാക്കുന്നതായിരുന്നു തിങ്ങിക്കൂടിയ ജനക്കൂട്ടം. കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ തീരദേശ പ്രദേശങ്ങളിലായിരുന്നു ശശീന്ദ്രന്‍ പ്രചാരണം നടത്തിയത്.
വളരെ സൂക്ഷിച്ച് മറ്റ് വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയാവാതിരിക്കാന്‍ ശശീന്ദ്രന്‍ പ്രപാരണത്തില്‍ ശ്രദ്ധിച്ചിരുന്നു. സൂപ്പിക്കുനി, ചാപ്പവളപ്പ്, നവചേതന, പുതിയാപ്പ എന്നീ തീരമേഖയില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. നഗരത്തിലെ തീരപ്രദേശങ്ങള്‍ക്കു പിന്നാലെ തലക്കുളത്തൂര്‍, നന്മണ്ട എന്നി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. അതേസമയം മണ്ഡലത്തില്‍ പ്രചാരണത്തില്‍ അടക്കം ബഹുദൂരം മുന്നിലാണ് ശശീന്ദ്രന്‍. ഏകദേശം വിജയം ഉറപ്പിച്ചത് പോലെയാണ് കാര്യങ്ങള്‍.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications